കോളേജ് ഹോസ്റ്റലിലെ മൊബൈല്‍ ഫോൺ ഉപയോഗം മൗലിക അവകാശം: ഹെെക്കോടതി

കോളേജ് ഹോസ്റ്റലിലെ മൊബൈല്‍ ഫോണ്‍ നിയന്ത്രണം ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയ കേസിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

കോളേജ് ഹോസ്റ്റലിലെ മൊബൈല്‍ ഫോൺ ഉപയോഗം മൗലിക അവകാശം: ഹെെക്കോടതി

കൊച്ചി: മൊബൈല്‍ ഫോണും ഇന്റർനെറ്റും ഉപയോഗിക്കാനുള്ള അവകാശം മൗലിക അവകാശമാണെന്ന് ഹെെക്കോടതി. ഇത് വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും സുപ്രധാനമായ വിധിന്യായത്തിൽ ഹെെക്കോടതി വ്യക്തമാക്കി. കോളേജ് ഹോസ്റ്റലിലെ മൊബൈല്‍ ഫോണ്‍ നിയന്ത്രണം ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയ കേസിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ തിരിച്ചെടുക്കണമെന്നും ജസ്റ്റിസ് പി.വി.ആശയുടെ സിംഗിള്‍ ബഞ്ച് ഉത്തരവിട്ടു. കോഴിക്കോട് ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ഫഹീമ ഷിറിനാണ് കോടതിയെ സമീപിച്ചത്. ഹോസ്റ്റലിലെ മൊബൈല്‍ ഫോണ്‍ നിയന്ത്രണം ചോദ്യം ചെയ്തതിനാണ് ഫഹീമക്കെതിരെ നടപടി സ്വീകരിച്ചത്.

മാനേജുമെന്റ് തീരുമാനം ചോദ്യം ചെയ്തു എന്നു പറഞ്ഞാണ് ഫഹീമയെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയത്. ഹോസ്റ്റലിലെ മൊബൈൽ ഫോൺ നിയന്ത്രണം അനുസരിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ ഫഹീമയെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഇതിനെതിരെ ഫഹീമ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു.

Read More >>