നവംബർ 22ന്​ നടത്താനിരുന്ന സ്വകാര്യ ബസ്​ സമരം മാറ്റിവെച്ചു; ഡിസംബറിൽ വീണ്ടും ചർച്ച

ബസുടമകളുമായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

നവംബർ 22ന്​ നടത്താനിരുന്ന സ്വകാര്യ ബസ്​ സമരം മാറ്റിവെച്ചു; ഡിസംബറിൽ വീണ്ടും ചർച്ച

ചാര്‍ജ് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നവംബര്‍ 22 മുതല്‍ സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. ബസുടമകളുമായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

വിദ്യാർത്ഥികളുടെ അടക്കം ചാർജ് വർധിപ്പിക്കുന്ന കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു. ഡിസംബർ ആദ്യവാരം വീണ്ടും ചർച്ച നടത്താമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും ബസുടമകൾ അറിയിച്ചു.

മിനിമം നിരക്ക് പത്ത് രൂപയാക്കുക, മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറയ്ക്കുക, വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയവയാണ് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്നത്. ആവശ്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ ചുമലതപ്പെടുത്തിയെങ്കിലും തുടര്‍ നടപടി ഇല്ലാത്തതിനാലാണ് ബസുടമകള്‍ സമരത്തിന് ഒരുങ്ങിയത്.

Read More >>