അട്ടപ്പാടി മാവോയിസ്റ്റ് വേട്ട: ചീഫ് സെക്രട്ടറിയുടെ ലേഖനം വായിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി

ചീഫ് സെക്രട്ടറിയുടെ ലേഖനം വായിച്ച ശേഷം അതു സംബന്ധിച്ച് അഭിപ്രായം പറയാമെന്നും മുഖ്യമന്ത്രി

അട്ടപ്പാടി മാവോയിസ്റ്റ് വേട്ട: ചീഫ് സെക്രട്ടറിയുടെ ലേഖനം വായിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവത്തെ ന്യായീകരിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി എഴുതിയ ലേഖനം വായിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. വിഷയം സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയ പ്രതിപക്ഷ നേതാവിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. അട്ടപ്പാടിയിൽ പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തിനു നേരെ വെടിയുതിർത്തത് മാവോയിസ്റ്റുകളാണ്. വ്യാജ ഏറ്റുമുട്ടലാണെന്ന പ്രചാരണം ശരിയല്ല. ഭരണഘടനാ ലംഘനമൊന്നും അവിടെ ഉണ്ടായിട്ടില്ല. മാവോയിസ്റ്റുകളെ ന്യായീകരിക്കുന്ന നിലപാടുകൾ മറ്റു ഉദ്ദേശത്തോടെയാണ്. ചീഫ് സെക്രട്ടറിയുടെ ലേഖനം വായിച്ച ശേഷം അതു സംബന്ധിച്ച് അഭിപ്രായം പറയാമെന്നും മുഖ്യമന്ത്രി മറുപടി നൽകി.

സംസ്ഥാനത്തു അടിയന്തരാവസ്ഥയോ?: ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തു അടിയന്തരാവസ്ഥയാണോയെന്ന് സർക്കാർ വ്യക്തമാക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾക്ക് ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുഛേദം ബാധകമല്ലെന്ന ചീഫ് സെക്രട്ടറി ടോം ജോസിന്റെ ലേഖനത്തിലെ പരാമർശം സഭയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു അദ്ദേഹം. മാവോയിസ്റ്റുകൾക്ക് ഭരണഘടനാ പരമായ അധികാരമില്ലെന്നു ചീഫ് സെക്രട്ടറി പറഞ്ഞത് സർക്കാരിന്റെ അഭിപ്രായമാണോ. ക്യാബിനറ്റ് സെക്രട്ടറിയുടെ അഭിപ്രായമാണ് ലേഖനത്തിലൂടെ പുറത്തു വന്നത്. ഇതു ഗൗരവമായ സ്ഥിതിവിശേഷമാണ്. സംസ്ഥാനത്തു അടിയന്തരാവസ്ഥയുണ്ടോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Read More >>