പൗരത്വ നിയമത്തിനെതിരെ എം.കെ മുനീര്‍ ഏകദിന ഉപവാസ സമരം നടത്തും

ഒരു പൗരനെന്ന നിലയിലാണ് സമരം നടത്തുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ എം.കെ മുനീര്‍ വ്യക്തമാക്കി.

പൗരത്വ  നിയമത്തിനെതിരെ  എം.കെ മുനീര്‍ ഏകദിന ഉപവാസ സമരം നടത്തും

പൗരത്വ നിയമത്തിനെതിരെ എം.കെ മുനീര്‍ എം.എൽ.എ ഈ മാസം 21ന് ഏകദിന ഉപവാസ സമരം നടത്തും. രാവിലെ 9 മുതല്‍ രാത്രി 9 വരെ കോഴിക്കോട് ബീച്ചിലാണ് ഉപവാസ സമരം നടക്കുക. രാംപുനിയാനി, ദീപികാ സിംഗ് രജാവത്, ബാഷാ സിങ്, പി.കെ കുഞ്ഞാലികുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ഉപവാസ സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തുമെന്നാണ് വിവരം.

സാമൂഹിക, സാംസ്കാരിക, ചലച്ചിത്ര രംഗത്തെ പ്രമുഖരും വിവിധ സമയങ്ങളിലായി സമര പന്തലില്‍ എത്തും. സമരത്തിലേക്ക് ഇടത് പക്ഷ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. പാര്‍ട്ടി ബാനറിലല്ല പരിപാടി. ഒരു പൗരനെന്ന നിലയിലാണ് സമരം നടത്തുന്നത്. മുനീര്‍ വാര്‍ത്താ സമ്മേളനത്തില്‍ എം.കെ മുനീര്‍ വ്യക്തമാക്കി.

Next Story
Read More >>