സി.എച്ച് സെന്ററിന് കരുത്ത് പകരാന്‍ ബസ്സുകളും; കോഴിക്കോട്ട് നാളെ ടിക്കറ്റില്ല, കണ്ടക്ടറും

ബസ്സില്‍ കയറുന്ന യാത്രക്കാര്‍ നല്‍കുന്ന ചില്ലറകളും നോട്ടുകളും പെരുവെള്ളമെന്ന കണക്കെ സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരുതലാകും.

സി.എച്ച് സെന്ററിന് കരുത്ത് പകരാന്‍ ബസ്സുകളും;  കോഴിക്കോട്ട് നാളെ ടിക്കറ്റില്ല, കണ്ടക്ടറും

കോഴിക്കോട്: സി.എച്ച് സെന്ററിന്റെ കാരുണ്യപ്രവൃത്തികള്‍ക്ക് വരുമാനം കൊണ്ട് കരുത്തുപകരാന്‍ ജില്ലയിലെ ബസ്സുകളും രംഗത്ത്. നാട്ടിന്റെ മുക്കുമൂലകളില്‍ ഈ വെള്ളിയാഴ്ച സി.എച്ച് സെന്ററിനായി ധനശേഖരണം നടക്കുമ്പോള്‍ കോഴിക്കോട്ടെ നൂറുക്കണക്കിന് ബസ്സുകളും ഈ കാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമാകും.

വെള്ളിയാഴ്ച ബസ്സുകളില്‍ കണ്ടക്ടറോ ടിക്കറ്റോ ഉണ്ടാകില്ല. പകരം സഹജീവിയുടെ വേദനിക്കുന്ന ശരീരത്തിന് സഹായംതേടുന്ന ബക്കറ്റാണ് കാണുക. ബസ്സില്‍ കയറുന്ന യാത്രക്കാര്‍ നല്‍കുന്ന ചില്ലറകളും നോട്ടുകളും പെരുവെള്ളമെന്ന കണക്കെ സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരുതലാകും.

നാടൊന്നാകെ റമദാനിലെ രണ്ടാംവെള്ളിയാഴ്ച സി.എച്ച് സെന്ററിനായി കൈകോര്‍ക്കുമ്പോള്‍ ബസ്സുടമകളും പങ്കുചേരണമെന്ന സ്‌നേഹാഭ്യര്‍ത്ഥനയില്‍ നിന്നാണ് ബസ്സുകളും ഈ ഉദ്യമത്തില്‍ പങ്കാളികളാകാന്‍ തീരുമാനിച്ചത്. സി.എച്ച് സെന്റര്‍ ഭാരവാഹികളുടെ ആവശ്യം ബസ്സ് തൊഴിലാളികളോടുകൂടി പങ്കുവച്ചപ്പോള്‍ അവര്‍ക്കും ആവേശം. കാരണം ബസ് ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഏറെ പരിചിതമാണ് സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍.

മെഡിക്കല്‍ കോളജിലെ സി.എച്ച് സെന്ററിനു മുന്നില്‍ രാവിലെയും വൈകിട്ടും ഭക്ഷണം വാങ്ങാനായി നില്‍ക്കുന്ന രോ?ഗികളുടെയും ആശ്രിതരുടെയും കാഴ്ചയും മരുന്നിനായുള്ള നീണ്ടവരിയും ദിവസവും കാണുന്നവരാണ് ബസ് ജീവനക്കാര്‍. ഡയാലിസ് ചെയ്യാനും മറ്റു ടെസ്റ്റുകള്‍ക്കുമായി ദിനംപ്രതി ബസില്‍ വരുന്ന രോ?ഗികളെ കണ്ടും പരിചയപ്പെട്ടും ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ ഏറെ അടുത്തറിയുന്നവരുമാണ് ഇവര്‍. അതിനാല്‍ ഈ ധനശേഖരണത്തില്‍ പങ്കാളികളാകുന്നതിനെ കുറിച്ച് അധികം ആലോചനകളൊന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍?ഗനൈസേഷന്‍ അസോസിയേഷന് വേണ്ടിവന്നില്ല.

ജില്ലയിലെ മുന്നൂറോളം ബസ്സുകള്‍ ആദ്യമായാണ് ഇത്രയും വലിയ ഉദ്യമത്തിന് കൈകോര്‍ക്കുന്നത്. ദിവസംകഴിയുന്തോറും ധനശേഖരണത്തില്‍ പങ്കുചേരാന്‍ താല്‍പര്യപ്പെടുന്ന ബസ്സുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.രാധാകൃഷ്ണന്‍ 'തത്സമയ'ത്തോട് പറഞ്ഞു.

Read More >>