ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സ്റ്റേ ചെയ്തിട്ടുണ്ട്; ആശയക്കുഴപ്പമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍

നടപടികള്‍ ആവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും കലക്ടര്‍മാര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്‍കി.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സ്റ്റേ ചെയ്തിട്ടുണ്ട്; ആശയക്കുഴപ്പമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍


തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച എല്ലാ നടപടികളും സര്‍ക്കാര്‍ സ്റ്റേ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി സര്‍ക്കാര്‍.പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അയച്ച അടിയന്തര സന്ദേശത്തില്‍ ഇക്കാര്യം വിശദമാക്കിയത്.

2021-ലെ സെന്‍സസ് നടപടികള്‍ സംബന്ധിച്ച അറിയിപ്പ് നല്‍കുന്നതിനിടയ്ക്ക് ചില സെന്‍സസ് ഉദ്യോഗസ്ഥര്‍ എന്‍പിആര്‍ പുതുക്കുന്ന കാര്യം പരാമര്‍ശിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും കലക്ടര്‍മാര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്‍കി.

അതേസമയം,എന്‍പിആര്‍ നിര്‍ത്തിവെച്ചെന്ന് പരസ്യമായി പറഞ്ഞ് എന്‍പിആര്‍ നടത്താന്‍ മുഖ്യമന്ത്രി രഹസ്യമായി ഉത്തരവിറക്കിയെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ആരോപിച്ചു. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞെന്നും മുനീര്‍ പറഞ്ഞു.

Story by
Next Story
Read More >>