കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരുകിലോ ഹാഷിഷ് പിടികൂടി

ഇതുവരെയായി കണ്ണൂരില്‍ നിന്ന് അഞ്ചു തവണയായി ഹാഷിഷ് ഓയില്‍, ലഹരി ഉല്പന്നങ്ങള്‍, സിഗരറ്റുകള്‍ തുടങ്ങിയവ പിടികൂടിയിട്ടുണ്ട്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരുകിലോ ഹാഷിഷ് പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളത്തില്‍ വന്‍തോതിലുള്ള സ്വര്‍ണ്ണക്കടത്തിനുപുറമേ മയക്കുമരുന്നുകടത്തും വ്യാപകം. ഇന്നലെ രാത്രി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഒരുകിലോ ഹാഷിഷ് പിടികൂടി. കോടികള്‍ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത ഹാഷിഷ് ഓയില്‍. പ്രതികളെ ചോദ്യംചെയ്തുവരികയാണ്. മധ്യകേരളം കേന്ദ്രീകരിച്ചുള്ള വന്‍ശൃംഖലയാണ് മയക്കുമരുന്ന് കടത്തിനു പിറകിലെന്നാണ് അധികൃതരുടെ സംശയം. പ്രതികളേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇതുവരെയായി കണ്ണൂരില്‍ നിന്ന് അഞ്ചു തവണയായി ഹാഷിഷ് ഓയില്‍, ലഹരി ഉല്പന്നങ്ങള്‍, സിഗരറ്റുകള്‍ തുടങ്ങിയവ പിടികൂടിയിട്ടുണ്ട്. ഉദ്ഘാടനംചെയ്ത് 217 ദിവസത്തിനിടയില്‍ കണ്ണൂരില്‍ നിന്ന് ഇതുവരെ 30 തവണയായി 28.85 കിലോ സ്വര്‍ണ്ണവും പിടികൂടിയിട്ടുണ്ട്. 25 തവണയായി എയര്‍ കസ്റ്റംസ് 23.3 കിലോ സ്വര്‍ണ്ണവും 5 തവണയായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗം 5.55 കിലോ സ്വര്‍ണ്ണവും പിടികൂടി. പിടികൂടിയ സ്വര്‍ണ്ണത്തിന് തനിതങ്കം എന്നതിനാല്‍ മൊത്തം 9.43 കോടിരൂപ വിലവരും. ബിസ്‌ക്കറ്റ്, പേസ്റ്റ്, ഗുളിക തുടങ്ങി വിവിധ രൂപത്തിലാക്കിയാണ് കണ്ണൂരില്‍ സ്വര്‍ണ്ണക്കടത്ത്. ഒരുവനിതാ യാത്രക്കാരിയും സ്വര്‍ണ്ണക്കടത്തിന് ഇവിടെ പിടിയിലായിട്ടുണ്ട്.

Read More >>