'പൗരത്വ നിയമത്തിനെതിരെ കാര്യമായി സമരം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിനായില്ല; അഭിപ്രായം പറഞ്ഞ് പാര്‍ട്ടിക്ക് ദോഷമുണ്ടാക്കുന്നില്ല': കെ മുരളീധരന്‍

ചെയ്യുന്നതൊക്കെ ശരിയാണോ എന്നതിന് കാലം മറുപടി പറയും. മുരളീധരന്‍ തൃശൂരില്‍ വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതി പ്രശ്‌നം കാര്യമായി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിനായില്ലെന്ന് കെ മുരളീധരന്‍ എം.പി. കെ.പി.സി.സി പുനസംഘടന വൈകുന്നത് മൂലമാണ് സമരത്തില്‍ സജീവമാകാന്‍ കഴിയാത്തതെന്നും മുരളീധരന്‍ പറഞ്ഞു.കോണ്‍ഗ്രസായിരുന്നു സമരങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടിയിരുന്നത്.

എം.എല്‍.എ ആകാനും മന്ത്രി ആകാനും കെ.പി.സി.സി ഭാരവാഹി ആകാനും ഒരു കൂട്ടര്‍. ബാക്കി ഉള്ളവര്‍ വിറക് വെട്ടുക, വെള്ളം കോരുക എന്ന രീതിയോട് തനിക്ക് യോജിപ്പില്ല. പക്ഷേ ഹൈകമാന്‍ഡ് എന്ത് പറഞ്ഞാലും അംഗീകരിക്കും. അഭിപ്രായം പറഞ്ഞ് ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ദോഷമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ചെയ്യുന്നതൊക്കെ ശരിയാണോ എന്നതിന് കാലം മറുപടി പറയും. മുരളീധരന്‍ തൃശൂരില്‍ വ്യക്തമാക്കി.

Next Story
Read More >>