കണ്ണൂരില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി സര്‍ക്കാര്‍; ആദ്യഘട്ടം 69.05 കോടി രൂപ അനുവദിച്ചു

ഗവേഷണ കേന്ദ്രത്തിന്റെ ഒന്നാംഘട്ട നിര്‍മ്മാണത്തിനായി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കിഫ്ബി മുഖേന നടപ്പിലാക്കുന്നതിന് നേരത്തെ മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു.

കണ്ണൂരില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി സര്‍ക്കാര്‍; ആദ്യഘട്ടം  69.05 കോടി രൂപ    അനുവദിച്ചു

തിരുവനന്തപുരം: കണ്ണൂരില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 69.05 കോടി രൂപ് അനുവദിക്കുന്നതിന് കിഫ്ബി അംഗീകാരം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഗവേഷണ കേന്ദ്രത്തിന്റെ ഒന്നാംഘട്ട നിര്‍മ്മാണത്തിനായി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കിഫ്ബി മുഖേന നടപ്പിലാക്കുന്നതിന് നേരത്തെ മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു.

ഹോസ്പിറ്റല്‍ ബ്ലോക്ക്, മാനുസ്‌ക്രിപ്റ്റ് സ്റ്റഡീ സെന്റര്‍, കോമണ്‍ ഫെസിലിറ്റീസ് എന്നിവയാണ് ഒന്നാംഘട്ട നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുന്നത്. എത്രയും വേഗം ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ആയുര്‍വേദത്തെ ശാസ്ത്രീയമായി വികസിപ്പിക്കുന്നതിനും മരുന്നുകള്‍ സ്റ്റാന്‍ഡേര്‍ഡൈസ് ചെയ്യുന്നതിനും ആധുനിക ബയോ ടെക്നോളജിയുമായി ആയുര്‍വേദത്തെ ബന്ധപ്പെടുത്തിയുള്ള ഗവേഷണങ്ങള്‍ക്കും മറ്റും വേണ്ടിയാണ് ഇത് സ്ഥാപിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം വരുന്നത്. കണ്ണൂര്‍ ജില്ലയിലെ കല്ല്യാട്ടാണ് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്.

Next Story
Read More >>