പിൻസീറ്റ് യാത്രയ്ക്കും ഹെൽമറ്റ് നിർബന്ധം: ഹൈക്കോടതി

നാല് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്.

പിൻസീറ്റ് യാത്രയ്ക്കും ഹെൽമറ്റ് നിർബന്ധം: ഹൈക്കോടതി

ഇരുചക്ര വാഹനമോടിക്കുന്നവർക്കും പിന്നിലിരിക്കുന്നവർക്കും എത്രയും വേഗം ഹെൽമെറ്റ് നിർബന്ധമാക്കണമെന്ന് ഹൈകോടതി. നാല് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്.

കേന്ദ്ര നിയമത്തിന് അനുസൃതമായി പുതിയ സർക്കുലർ തയാറാക്കുകയാണെന്നും ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. വിജ്ഞാപനം മാധ്യമങ്ങളിലും സിനിമാ തിയേറ്ററുകളിലും പരസ്യപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. പിൻസീറ്റ് ഹൈൽമറ്റിനെതിരെ നൽകിയ അപ്പീൽ സർക്കാർ പിൻവലിച്ചിട്ടുണ്ട്.

പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് ധരിക്കുന്നതില്‍ ഉണ്ടായിരുന്ന ഇളവുകള്‍ ഇനി തുടരാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേന്ദ്ര നിയമം അതേപടി നടപ്പാക്കണമെന്നാണ് ഹൈക്കോടതി ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. നിയമം സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം ഹെൽമറ്റും സീറ്റ് ബെൽറ്റും പിൻസീറ്റ് യാത്രക്കാർക്കും നിർബന്ധമാണെങ്കിലും കേരളത്തിൽ നിയമം പൂർണതോതിൽ നടപ്പാക്കിയിട്ടില്ല. നാല് വയസ്സിനു മുകളിലുള്ളവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടാണ് കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തിരുന്നത്.

Read More >>