ബൈജൂസ് ആപ്പിന് 'ആപ്പ് ' വെച്ച് അഡ്വ. ഹരീഷ് വാസുദേവന്‍

ഹൃദയകുമാരി ടീച്ചര്‍, ആര്‍.വി.ജി മേനോന്‍ സര്‍ ഇവരൊക്കെയാണ് ഇതിനു മുന്‍പ് വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാരിനെ ഉപദേശിക്കാന്‍ നിയുക്തരായത്. അവരിരുന്ന സ്ഥാനത്താണ് ഒരു വിദ്യഭ്യാസ കച്ചവടക്കാരനെ ഇരുത്തിയതെന്നും ഇതിന് എന്ത് മാനദണ്ഡമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ഹരീഷ് ചോദിക്കുന്നു.

ബൈജൂസ് ആപ്പിന് ആപ്പ്  വെച്ച് അഡ്വ. ഹരീഷ് വാസുദേവന്‍

തിരുവനന്തപുരം:കേരളം പുനര്‍നിര്‍മ്മിക്കാനുള്ള റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ മുഖ്യമന്ത്രിയുടെ ഉപദേശക സമിതിയില്‍ വിദ്യാഭ്യാസ മേഖലയെ പ്രതിനിധീകരിച്ച് ബൈജുവിനെ ഉള്‍പ്പെടുത്തിയ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വ. ഹരീഷ് വാസുദേവന്‍. ഒരു കച്ചവട ആപ്പിന്റെ മുതലാളി എന്നതിനപ്പുറം ഇത്തരമൊരു സമിതിയില്‍ കേരളത്തിലെ വിദ്യഭ്യാസരംഗത്തെ പ്രതിനിധീകരിക്കാന്‍ എന്ത് യോഗ്യതയാണ് ബൈജൂസ് ആപ്പിനുള്ളത് എന്നാണ് ഹരീഷ് ചോദിക്കുന്നത്.

ഹൃദയകുമാരി ടീച്ചര്‍, ആര്‍.വി.ജി മേനോന്‍ സര്‍ ഇവരൊക്കെയാണ് ഇതിനു മുന്‍പ് വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാരിനെ ഉപദേശിക്കാന്‍ നിയുക്തരായത്. അവരിരുന്ന സ്ഥാനത്താണ് ഒരു വിദ്യഭ്യാസ കച്ചവടക്കാരനെ ഇരുത്തിയതെന്നും ഇതിന് എന്ത് മാനദണ്ഡമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ഹരീഷ് ചോദിക്കുന്നു. ഈ നടപടിയെ ചോദ്യം ചെയ്യാന്‍ ഇടതുപക്ഷവും മാദ്ധ്യമങ്ങളുമില്ലെന്നും അയാള്‍ കുറ്റപ്പെടുത്തി.

വിദ്യാര്‍ഥികളെ പഠിക്കാന്‍ സഹായിക്കുക വഴി പണമുണ്ടാക്കുന്ന ഒരു പരിപാടി. ഗൈഡിന്റെയോ ലേബര്‍ ഇന്‍ഡ്യയുടെ യോ ഗ്ലോറിഫൈഡ് ഡിജിറ്റല്‍ വേര്‍ഷനാണ് ബൈജൂസ് ആപ്പ്. ഒരു വ്യവസായി വളര്‍ന്നുവന്നോട്ടെയെന്നും പക്ഷെ അയാള്‍ കേരളത്തിന് നല്‍കിയ സംഭാവനയെന്താണെന്നും ഹരീഷ് ചോദിച്ചു. പണം വാരിയെറിയുന്ന ബൈജൂസ് ആപ്പിനെ ആരും ചോദ്യം ചെയ്യില്ലെന്നും. പണത്തിന് മീതെ ഇപ്പോഴും ചിലതൊന്നും പറക്കില്ലെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന്റെ അധ:പതനത്തെ മുതലെടുത്ത് ചുരുങ്ങിയ കാലം കൊണ്ട് വിദ്യഭ്യാസമേഖലയില്‍ ശ്രദ്ധയാകര്‍ഷിച്ച ഒന്നാണ് ബൈജൂസ് ആപ്പ്. നാലാം ക്ലാസ് സി.ബി.എസ് സി മുതല്‍ നീറ്റ് പോലുള്ള മത്സരപരീക്ഷകളുടെ ക്ലാസുകളും ആപ്പില്‍ ഉണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍, പഠനസാമഗ്രികള്‍, നോട്ടുകള്‍, പഠിക്കാനാവശ്യമായ ട്രിക്കുകള്‍, തിയറികളുടെ വീഡിയോ ദൃശ്യങ്ങല്‍ എന്നിവയെല്ലാം ആപ്പിന്റെ പ്രത്യേകഥയാണ്. എന്നാല്‍ ഉയര്‍ന്ന ഫീസ് നല്‍കി മാത്രമെ ആപ്പിലെ കോഴ്‌സുകള്‍ നിരന്തരമായി ഉപയോഗിക്കാന്‍ സാധിക്കൂ.

Read More >>