ഹജ്ജ് അപേക്ഷാ സമര്‍പ്പണം 17 വരെ നീട്ടി

അടുത്ത വർഷത്തെ ഹജ്ജിന് ഇതുവരെ 24,782 ഓൺലൈൻ അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 70 വയസ്സ് വിഭാഗത്തിൽ 989 പേരും 45 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ (വിതൗട്ട് മെഹ്റം) വിഭാഗത്തിൽ 1568 പേരും ജനറൽ വിഭാഗത്തിൽ 22225 പേരും അപേക്ഷിട്ടുണ്ട്.

ഹജ്ജ് അപേക്ഷാ സമര്‍പ്പണം 17 വരെ നീട്ടി

ആലുവ: ഹജ്ജ് 2020ന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി കേന്ദ്ര ഹജ്ജ് കമ്മിറ്റി നീട്ടി. ഈ വർഷം ഡിസംബർ 17 വരെ ഇഷ്യു ചെയ്തതും 2021 ജനുവരി 20 വരെ കാലാവധിയുള്ളതുമായ മെഷീൻ റീഡബിൾ പാസ്പോർട്ട് ഉള്ളവർക്ക് ഹജ്ജിന് അപേക്ഷിക്കാനാവും.

അടുത്ത വർഷത്തെ ഹജ്ജിന് ഇതുവരെ 24,782 ഓൺലൈൻ അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 70 വയസ്സ് വിഭാഗത്തിൽ 989 പേരും 45 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ (വിതൗട്ട് മെഹ്റം) വിഭാഗത്തിൽ 1568 പേരും ജനറൽ വിഭാഗത്തിൽ 22225 പേരും അപേക്ഷിട്ടുണ്ട്.

ഹജ്ജ് അപേക്ഷ സംബന്ധിച്ച വിവരങ്ങൾക്ക് 0483-2710717, 6282023178 എന്നീ നമ്പറുകളിലോ hajhousekerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.

Read More >>