ശബരിമല വിധി: രാജകുടുംബാഗത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സുധാകരന്‍

ശശികുമാർ വർമ മുൻ എസ്എഫ്ഐക്കാരനാണ്. പാർട്ടിയുടെ ഉപ്പും ചോറും തിന്നിട്ട് ഇപ്പോൾ സർക്കാരിനെ ആക്ഷേപിക്കുന്നു. സർക്കാരിനെതിരെ അസംബന്ധം പറയാൻ ആരാണ് അനുമതി നൽകിയത് എന്നും മന്ത്രി ചോദിച്ചു.

ശബരിമല വിധി: രാജകുടുംബാഗത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സുധാകരന്‍

ആലപ്പുഴ: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പന്തളം കൊട്ടാരം നിര്‍വാഹക സംഘത്തിനെയും തിരുവിതാംകൂര്‍ രാജകുടുംബാംഗത്തിന് എതിരെയും രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍. തിരുവിതാംകൂറിൽ മഹാറാണിയെന്നൊരു പദവിയില്ലെന്നും ഇപ്പോൾ രാജകുടുംബവുമില്ലെന്നും മന്ത്രി പറഞ്ഞു.

ശശികുമാർ വർമ മുൻ എസ്എഫ്ഐക്കാരനാണ്. പാർട്ടിയുടെ ഉപ്പും ചോറും തിന്നിട്ട് ഇപ്പോൾ സർക്കാരിനെ ആക്ഷേപിക്കുന്നു. സർക്കാരിനെതിരെ അസംബന്ധം പറയാൻ ആരാണ് അനുമതി നൽകിയത് എന്നും മന്ത്രി ചോദിച്ചു. പുറക്കാട് എസ്എൻഎം എച്ച്എസ്എസിൽ മെറിറ്റ് ഈവ്നിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Read More >>