കണ്ണൂര്‍ മണ്ഡലത്തില്‍ കള്ളവോട്ട് സ്ഥിരീകരിച്ചു: ടിക്കാറാം മീണ

ഒമ്പതു പേര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി

കണ്ണൂര്‍ മണ്ഡലത്തില്‍ കള്ളവോട്ട് സ്ഥിരീകരിച്ചു: ടിക്കാറാം മീണ

കണ്ണൂര്‍ മണ്ഡലത്തിലെ പാമ്പുരുത്തിയിലും ധര്‍മ്മടത്തും കള്ളവോട്ട് നടന്നതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. കണ്ണൂര്‍ പാമ്പുരുത്തിയിലെ 166ാം നമ്പര്‍ ബൂത്തിലെ മൂന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും. പാമ്പുരുത്തി മാപ്പിള എ.യു.പി സ്‌കൂളില്‍ കള്ളവോട്ട് ചെയ്ത ഒമ്പതു പേരില്‍ ആറുപേര്‍ കുറ്റസമ്മതം നടത്തി. മൂന്നുപേര്‍ കുറ്റം നിഷേധിച്ചു. ഒമ്പതു പേര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് ഒരാള്‍ കള്ളവോട്ട് ചെയ്തു.

പൊലീസിന്റെ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. അതിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടിയെടുക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു. പൊലീസാണ് നടപടി എടുക്കേണ്ടത്. അന്വേഷണം മന്ദഗതിയിലാണെങ്കില്‍ തീര്‍ച്ചയായും ഇടപെടും. മിണ്ടാതിരിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചിട്ടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.

63538 പോസ്റ്റല്‍ വോട്ടുകളാണ് ആകെ ഉള്ളത്. തിരിച്ച് കിട്ടിയത് 7924 വോട്ട് മാത്രമാണ്. 1048 വോട്ടുകള്‍ തിരുവനന്തപുരത്ത് തിരിച്ച് വന്നിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്നാണ് ഏറ്റവും അധികം പോസ്റ്റല്‍ വോട്ട് വന്നതെന്നും ടിക്കാറാം മീണ വിശദീകരിച്ചു. ബാക്കി എല്ലാം കള്ളവോട്ടാണെന്നൊന്നും പറയാനാകില്ല. കോടതിയില്‍ പോയ പ്രതിപക്ഷ നേതാവിന്റെ നടപടിയെ കുറ്റപ്പെടുത്തുന്നില്ല. അത് അവകാശമാണ്. കോടതിയില്‍ മറുപടി പറയുമെന്നും ടിക്കാറാം മീണ പറഞ്ഞ

Read More >>