വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസ്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

ന​ഗ്നചിത്രങ്ങൽ കാണിച്ച് സുനിഷ് സിദ്ദിഖ് തന്റെ കയ്യിൽ നിന്ന് അമ്പതിനായിരം രൂപ തട്ടിയെടുത്തതായും വീട്ടമ്മ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസ്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

വീട്ടമ്മയെ ബലാത്സം​ഗം ചെയ്യുകയും ന​ഗ്നചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ. വള്ളികുന്നം ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗം സുനിഷ് സിദ്ദിഖ് ആണ് അറസ്റ്റിലായത്.

ശനിയാഴ്ച വൈകുന്നേരമാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ന​ഗ്നചിത്രങ്ങൽ കാണിച്ച് സുനിഷ് സിദ്ദിഖ് തന്റെ കയ്യിൽ നിന്ന് അമ്പതിനായിരം രൂപ തട്ടിയെടുത്തതായും വീട്ടമ്മ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

പീഡനം വിവരം പുറത്ത് പറഞ്ഞാൽ വകവരുത്തുമെന്ന് സുനിഷ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. ഏറെനാളായി ഭീഷണിപ്പെടുത്തുന്നത് തുടർന്നതിനാലാണ് പരാതിപ്പെട്ടതെന്നും വീട്ടമ്മ പൊലീസിൽ മൊഴി നൽകി.

Story by
Next Story
Read More >>