ചട്ടലംഘനം നടന്നിട്ടില്ല; കോടതിയിൽ പോയത് ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാൻ- ഗവര്‍ണറോട് സര്‍ക്കാര്‍

മുമ്പും കേന്ദ്ര നിയമങ്ങള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. അതിനൊന്നും തന്നെ ഗവര്‍ണറുടെ അനുമതി തേടിയിരുന്നില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

ചട്ടലംഘനം നടന്നിട്ടില്ല; കോടതിയിൽ പോയത് ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാൻ- ഗവര്‍ണറോട് സര്‍ക്കാര്‍

പൗരത്വ നിമയവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് ​ഗവർണർക്ക് വിശദീകരണം നൽകി. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിട്ട് കണ്ടാണ് ചീഫ് സെക്രട്ടറി വിശദീകരണം നൽകിയത്. സുപ്രീം കോടതിയെ സമീപിച്ചതില്‍ റൂള്‍സ് ഓഫ് ബിസിനസിന്റെ ചട്ടലംഘനം നടന്നിട്ടില്ലെന്ന് ചീഫ് സെക്രട്ടറി അദ്ദേഹത്തെ അറിയിച്ചു.

മുമ്പും കേന്ദ്ര നിയമങ്ങള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. അതിനൊന്നും തന്നെ ഗവര്‍ണറുടെ അനുമതി തേടിയിരുന്നില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. പൗരത്വനിയമത്തിൽ ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാനാണ് കോടതിയെ സമീപിച്ചത്. ഗവര്‍ണറെ അവഗണിച്ച് മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാജ്ഭവനിലെ അടച്ചിട്ട മുറിയില്‍ നടന്ന കൂടിക്കാഴ്ച 20 മിനുട്ടോളം നീണ്ടു. വാക്കാലുള്ള മറുപടിയാണ് ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്ക് നല്‍കിയതെന്നാണ് സൂചന. തന്നെ അറിയിക്കാതെ സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചതാണ് ​ഗവർണറെ ചൊടിപ്പിച്ചിത്. സർക്കാറിൻെറ നടപടി മര്യാദകേടാണെന്നായിരുന്നു ​ഗവർണറുടെ പ്രതികരണം. ഇത് മുഖ്യമന്ത്രിയും ​ഗവർണറും തമ്മിലുള്ള തുറന്ന പോരിന് വഴിയൊരുക്കുകയും ചെയ്തു.

Next Story
Read More >>