സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി; പൗരസ്ത്യ തിരുസംഘത്തിന് മുകളിലുള്ളവര്‍ക്ക് അപ്പീല്‍ നല്‍കും

സിസ്റ്റര്‍ ലൂസി കളപ്പുര സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാണ് വത്തിക്കാന്റെ നിലപാട്. നേരത്തെ സന്ന്യാസ സഭ നല്‍കിയ നോട്ടീസിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി; പൗരസ്ത്യ തിരുസംഘത്തിന് മുകളിലുള്ളവര്‍ക്ക് അപ്പീല്‍ നല്‍കും

എഫ്സിസി സന്ന്യാസ സഭയില്‍നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളി. സന്ന്യാസ സഭയുടെ തീരുമാനം അംഗീകരിക്കുന്നതായി ചൂണ്ടിക്കാണിച്ചാണ് വത്തിക്കാൻെറ നടപടി. സഭാ ചട്ടം ലംഘിച്ചെന്ന് കാട്ടി വത്തിക്കാനിൽ നിന്നുള്ള മറുപടിക്കത്ത് മഠം അധികൃതർ ഒപ്പിട്ടുവാങ്ങി.

എന്നാല്‍ മഠത്തില്‍ നിന്ന് ഇറങ്ങില്ലെന്നും പൗരസ്ത്യ തിരുസംഘത്തിന് മുകളിലുള്ളവര്‍ക്ക് അപ്പീല്‍ നല്‍കുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര വിവിധ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഒരു ഫോണ്‍കോളില്‍ പോലും തനിക്ക് പറയാനുള്ളതെന്തെന്ന് കേള്‍ക്കാന്‍ സഭ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ തനിക്ക് മഠത്തില്‍ തുടരാന്‍ അവകാശമുണ്ടെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.

സിസ്റ്റര്‍ ലൂസി കളപ്പുര സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാണ് വത്തിക്കാന്റെ നിലപാട്. നേരത്തെ സന്ന്യാസ സഭ നല്‍കിയ നോട്ടീസിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയുമായി ബന്ധപ്പെട്ടുണ്ടായ സമരങ്ങളിൽ പങ്കെടുത്തതും നിലപാടുകൾ വിശദീകരിച്ചതിനും പിന്നാലെയാണ് സിസ്റ്റർ ലൂസിക്കെതിരെ സഭ കർശന നടപടിയെടുക്കുന്നത്.

Read More >>