ദുര്യോധനന് കാണിക്ക 101 കുപ്പി ഓൾഡ് മങ്ക്

കൊല്ലം: കള്ളും ഉണക്കമീനും നൽകുന്നതാണ് കണ്ണൂർ പറശ്ശിനിക്കടവ് ക്ഷേത്രത്തിലെ വഴിപാട്. ഇത് പോലെ കള്ള വഴിപാടായി നൽകുന്നൊരു ക്ഷേത്രം കൊല്ലം ജില്ലയിലുമുണ്ട്....

ദുര്യോധനന് കാണിക്ക 101 കുപ്പി ഓൾഡ് മങ്ക്

കൊല്ലം: കള്ളും ഉണക്കമീനും നൽകുന്നതാണ് കണ്ണൂർ പറശ്ശിനിക്കടവ് ക്ഷേത്രത്തിലെ വഴിപാട്. ഇത് പോലെ കള്ള വഴിപാടായി നൽകുന്നൊരു ക്ഷേത്രം കൊല്ലം ജില്ലയിലുമുണ്ട്. പ്രശസ്തമായ പോരുവഴി മലനട ദുര്യോധന ക്ഷേത്രം. ഇത്തവണ ക്ഷേത്രത്തിലെ ഉത്സവത്തിന് കാണിക്കയായി ഒരു ഭക്തൻ നൽകിയത് 101 കുപ്പി വിദേശ മദ്യമാണ്. ഇന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രമായ ഇവിടെ നടവരവായി ആണ് വിദേശമദ്യമായ ഓൾഡ് മങ്കിന്റെ 101 കുപ്പികൾ ലഭിച്ചത്. മാർച്ച് 15ന് കൊടിയേറ്റ നടന്ന ദിവസമാണ് പ്രവാസി മലയാളി 101 കുപ്പി ഓൾഡ് മങ്ക് റം സമർപ്പിച്ചത്. മാർച്ച് 22നാണ് മലനട ദുര്യോധന ക്ഷേത്രത്തിലെ ഉത്സവം. കൗരവ പടയിലെ ദുര്യോധനൻ മുതല് ദുശ്ശള വരെ 101 പേർക്കും മലനട ഗ്രാമത്തിൽ ക്ഷേത്രങ്ങളുണ്ട്. പാണ്ഡവരെ നശിപ്പിക്കുവാൻ പുറപ്പെട്ട ദുര്യോധനന് മലനടയിൽ എത്തിയപ്പോൾ ദാഹം തോന്നുകയും തൊട്ടടുത്ത വീട്ടിലെത്തി വെള്ളം ചോദിച്ചപ്പോൾ അവിടെയുള്ള സ്ത്രീ വെള്ളത്തിനു പകരം കള്ള് നൽകുകയും ചെയ്തു. ഇതിന്റെ പേരിലാണ് പോരുവഴി ദുര്യോധന ക്ഷേത്രത്തിൽ കള്ള് വഴിപാടായി നൽകുന്ന പതിവ് തുടങ്ങിയത്.

മലനട ദുര്യോധന ക്ഷേത്രത്തിൽ നേർച്ചയായി 101 കുപ്പി ഓൾഡ് മങ്ക് റം കിട്ടിയ കാര്യം നാട്ടുകാരനായ കിരൻ ദീപു എന്നയാൾ ചിത്രം സഹിതം ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തിട്ടുണ്ട്.

Read More >>