ക​വ​ള​പ്പാ​റ ദു​ര​ന്തം: നാലു മൃതദേഹം കൂടി കണ്ടെത്തി

ഹൈദരാബാദിൽ നിന്നെത്തിയ ‌ആറം​ഗ സംഘത്തിന്‍റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്.

ക​വ​ള​പ്പാ​റ ദു​ര​ന്തം: നാലു മൃതദേഹം കൂടി കണ്ടെത്തി

മലപ്പുറം: ക​വ​ള​പ്പാ​റ ദു​ര​ന്ത​ത്തി​ല്‍ കാണാതായവരിൽ നാലുപേരുടെ മൃതദേഹങ്ങൾ കൂടി ലഭിച്ചു. ഇതോടെ കവളപ്പാറയില്‍ നിന്ന് കണ്ടെത്തിയവരുടെ എണ്ണം 44 ആയി. 15 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഭൂഗർഭ റഡാർ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുകയാണ്.

ഹൈദരാബാദിൽ നിന്നെത്തിയ ‌ആറം​ഗ സംഘത്തിന്‍റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. ഹൈദരാബാദിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഗ്രൗണ്ട് പെനിട്രേറ്റിങ്ങ് റഡാർ ( ജി.പി.ആർ) സംവിധാനം കരിപ്പൂരിൽ എത്തിച്ചത്. പ​തി​ന​ഞ്ചോ​ളം മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തുന്നത്.

അതേസമയം, പുത്തുമലയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം. നിലവിൽ മൃതദേഹം പുറത്തെടുക്കാനാവുന്ന അവസ്ഥയിലല്ല ഉള്ളത്. വിദഗ്‍ധ സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാൻ ശ്രമം നടത്തുന്നുണ്ട്. ആരുടെതാണ് മൃതദേഹം എന്ന് കണ്ടെത്താനായിട്ടില്ല.

Read More >>