ഫാറൂഖ് അബ്ദുല്ല മോദിയേക്കാൾ വലിയ ദേശസ്നേഹി; മോദി രാജ്യത്തെ തകർത്തവരോടൊപ്പമെന്നും യശ്വന്ത് സിൻഹ

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഓഗസ്റ്റ് അഞ്ചു മുതൽക്ക് ഫാറൂഖ് അബ്ദുള്ള വീട്ടു തടങ്കലിലാണ്. പൊതുസുരക്ഷാ നിയമപ്രകാരം ഫാറൂഖ് അബ്ദുള്ളയുടെ വീട് സബ്ജയിലായി പരിഗണിച്ചാണ് തടങ്കലിലാക്കിയിരിക്കുന്നത്.

ഫാറൂഖ് അബ്ദുല്ല മോദിയേക്കാൾ വലിയ ദേശസ്നേഹി; മോദി രാജ്യത്തെ തകർത്തവരോടൊപ്പമെന്നും യശ്വന്ത് സിൻഹ

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും പാര്‍ലമെന്റ് അംഗവും മൂന്നുതവണ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായിരുന്ന ഫാറൂഖ് അബ്ദുള്ളയുടെ വീട്ടുതടങ്കൽ കാലാവധി മൂന്നു മാസത്തേക്കു ദീർഘിപ്പിച്ചതിൽ പ്രധാനമന്ത്രി നേരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹ. ഫാറൂഖ് അബ്ദുള്ള പ്രധാനമന്ത്രി നേരന്ദ്രമോദിയേക്കാള്‍ വലിയ ദേശസ്‌നേഹിയാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു യശ്വന്ത് സിന്‍ഹയുടെ പ്രതികരണം.

ഫാറൂഖ് അബ്ദുല്ലയുടെ തടവ് മൂന്ന് മാസം കൂടി നീട്ടിയത് ​ഖേദകരമാണ്. അദ്ദേഹം മിക്കവരേക്കാളും ഒരു ദേശീയസ്നേഹിയാണ്, തീർച്ചയായും നമ്മുടെ രാജ്യത്തെ നശിപ്പിക്കാൻ തയ്യാറായ ഇന്ത്യൻ പ്രധാനമന്ത്രിയേക്കാൾ കൂടുതൽ. രാജ്യത്തെ നശിപ്പിച്ച ആളോടൊപ്പമാണ് മോദി.- യശ്വന്ത് സിൻഹ ട്വീറ്റ് ചെയ്തു.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഓഗസ്റ്റ് അഞ്ചു മുതൽക്ക് ഫാറൂഖ് അബ്ദുള്ള വീട്ടു തടങ്കലിലാണ്. പൊതുസുരക്ഷാ നിയമപ്രകാരം ഫാറൂഖ് അബ്ദുള്ളയുടെ വീട് സബ്ജയിലായി പരിഗണിച്ചാണ് തടങ്കലിലാക്കിയിരിക്കുന്നത്. ഫാറൂഖ് അബ്ദുല്ലയുടെ പിതാവ് ഷേയ്ഖ് അബ്ദുല്ലയാണ് 1978 ൽ പൊതുസുരക്ഷാ നിയമം കൊണ്ടുവന്നത്.

മരം കള്ളക്കടത്ത് സംഘങ്ങൾക്കെതിരായാണ് അദ്ദേഹം ഈ നിയമം നടപ്പാക്കിയത്. ഇതനുസരിച്ച് വിചാരണ കൂടാത ഒരാളെ രണ്ടു വർഷം വരെ ജയിലിൽ പാർപ്പിക്കാനാവും. എന്നാൽ ആദ്യമായാണ് പൊതുസുരക്ഷാ നിയമം ഒരു മുഖ്യധാരാ രാഷ്ട്രീയ കക്ഷി നേതാവിനെതിരെ ഉപയോഗിക്കുന്നത്. ഭീകരർ, വിഘടനവാദികൾ തുടങ്ങിയവർക്കെതിരെയാണ് സാധാരണയായി ഈ നിയമം ഉപയോഗിക്കുന്നത്.

Read More >>