എന്‍.ആര്‍.സി ബംഗാളില്‍ വേണ്ട; ഷായോട് മമത

ഹിന്ദി സംസാരിക്കുന്നവരും ബംഗാളി സംസാരിക്കുന്നവരും സാധാരണക്കാരായ അസമികളും അടക്കം 19 ലക്ഷം പേരാണ് അസമിൽ ദേശീയ പൗരത്വ രജിസ്റ്ററിൽനിന്ന് പുറത്താക്കപ്പെട്ടതെന്ന് അമിത് ഷായോട് മമത പറഞ്ഞു

എന്‍.ആര്‍.സി ബംഗാളില്‍ വേണ്ട; ഷായോട് മമത

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ സന്ദർശിച്ചു. ബംഗാളിൽ ദേശിയ പൗരത്വ ബിൽ നടപ്പാക്കേണ്ടതില്ലെന്ന് ഷായോട് പറഞ്ഞതായി മമത വ്യക്തമാക്കി. അസമ്മിൽ 19ലക്ഷം പേർ പുറത്തായ ദേശീയ പൗരത്വ രജിസ്‌ട്രേഷനെ കുറിച്ച് ഷായുമായി സംസാരിച്ചു. അതു സംബന്ധിച്ച ഒരു കത്തും കൈമാറി.

ഹിന്ദി സംസാരിക്കുന്നവരും ബംഗാളി സംസാരിക്കുന്നവരും സാധാരണക്കാരായ അസമികളും അടക്കം 19 ലക്ഷം പേരാണ് അസമിൽ ദേശീയ പൗരത്വ രജിസ്റ്ററിൽനിന്ന് പുറത്താക്കപ്പെട്ടതെന്ന് അമിത് ഷായോട് മമത പറഞ്ഞു. പുറത്താക്കപ്പെട്ട ജനങ്ങളിൽ ഭൂരിപക്ഷവും ഇന്ത്യയിലെ വോട്ടർമാരാണ്. ഇക്കാര്യം പരിഗണിക്കണമെന്ന് ഷായോട് ആവശ്യപ്പെട്ടിട്ടുണ്ട് .ബിഹാറിൽ എൻ.ആർ.സി നടപ്പാക്കുന്നതിനെ കുറിച്ച് ഷാ ഒന്നും പറഞ്ഞില്ല. എന്നാൽ ബംഗാളിൽ എൻ.ആർ.സിയുടെ ആവശ്യമില്ലെന്ന് മമത ഷായെ അറിയിച്ചു.

പ്രധാനമന്ത്രിയെ സന്ദർശിച്ച് ദിവസങ്ങൾക്കു ശേഷമാണ് മമത അമിത്ഷാ കൂടിക്കാഴ്ച. ബംഗാളിന്റെ പേരുമാറ്റുന്നതും സംസ്ഥാനത്തെ രാഷ്ട്രീയ കാര്യങ്ങളും മോദിയും മമതയും ചർച്ച ചെയ്തിരുന്നു.

Read More >>