ഡാൻസ് നിർത്തി; യുവതിയുടെ മുഖത്തിന് നേരെ വെടിവയ്ച്ചു

2016 സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു

ഡാൻസ് നിർത്തി; യുവതിയുടെ മുഖത്തിന് നേരെ വെടിവയ്ച്ചു

ലഖ്‌നൗ: ഡാൻസ് കളിക്കുന്നത് നിർത്തിയ യുവതിക്കു നേരെ വെടിവയ്പ്. ഉത്തർപ്രദേശിലെ ചിത്രകോട്ടിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം.ഉത്തർപ്രദേശിലെ ചിത്രകൂട്ടിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം. യുവതിയുടെ മുഖത്താണ് വെടിയേറ്റത്. വിവാഹ പാർട്ടിയിൽ നൃത്തം ചെയ്യുകയായിരുന്ന യുവതി ചുവടുവയ്ക്കുന്നത് നിർത്തിയതിന് പിന്നാലെ സദസിൽ നിന്ന് ഒരാൾ വെടിവയ്ക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങിൽ പ്രചരിക്കുന്നുണ്ട്.

ഡിസംബർ ഒന്നിന് തിക്രയിലെ ഗ്രാമമുഖ്യൻ സുധിർ സിങ് പട്ടേലിന്റെ മകളുടെ വിവാഹ ചടങ്ങിനിടെയാണ് സംഭവം. ഒരു മിനുറ്റ് നീണ്ടു നിൽക്കുന്ന വീഡിയോയിൽ രണ്ട് നർത്തകിമാർ സ്റ്റേഡിൽ നിൽക്കുന്നതു കാണാം. ഇവർ നൃത്തം ചെയ്യുന്നത് അവസാനിപ്പിച്ചതിന് പിന്നാലെ മദ്യപിച്ചെത്തിയ ഒരാൾ സദസിൽ നിന്ന് വെടിവയ്ക്കുമെന്ന് ഉറക്കെ പറയുന്നത് വീഡിയോയിൽ കേൾക്കാം. മറ്റൊരാൾ, സഹോദരാ, നിങ്ങൾ വെടിവയ്ക്കണമെന്നും പറയുന്നുണ്ട്. ഇത് പറഞ്ഞ് അവസാനിക്കവെ യുവതിയുടെ മുഖത്തിനു നേരെ ഇയാൾ വെടിവയ്ക്കുകയായിരുന്നു.

22കാരിയായ ഹിനയ്ക്കാണ് വെടിയേറ്റത്. ഇവരെ കാൺപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹിനയ്‌ക്കൊപ്പം വേദിയിലുണ്ടായിരുന്ന സഹ നർത്തകി നൈന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ: 'ഞങ്ങൾ ഡാൻസ് ചെയ്തുകൊണ്ടിരിക്കുമ്പോൾ പെട്ടന്ന് പാട്ട് നിന്നുപോയി. ഈ സമയം ഒരാൾ ഞങ്ങൾക്കു നേരെ നിറയൊഴിച്ചു. അവൾ എന്റെ അടുത്താണ് നിന്നത്. അവളുടെ താടിയെല്ലിനാണ് വെടിയേറ്റത്.'

വെടിവയ്പ്പിൽ വരന്റെ ബന്ധുക്കളായ മിതിലേഷ്, അഖിലേഷ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ ഇരുവരും വേദിയിൽ നിൽക്കുകയായിരുന്നു. ഗ്രാമത്തലവന്റെ ബന്ധുക്കളിലൊരാളാണ് വെടിവച്ചത് എന്നാണ് സൂചന. സംഭവത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

നേരത്തെ 2016 സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. പഞ്ചാബിലെ ബതിൻഡയിൽ ഒരു വിവാഹ പാർട്ടിയിൽ നൃത്തം ചെയ്യുകയായിരുന്ന ഗർഭിണിയായ 25കാരിയ്ക്ക് വെടിയേറ്റിരുന്നു. വയറിൽ വെടിയേറ്റ യുവതി സംഭവസ്ഥലത്തു തന്നെ മരിക്കുകയായിരുന്നു.

Next Story
Read More >>