ഉന്നാവ് പെൺകുട്ടിക്ക് ഭീഷണികളുണ്ട്; പ്രത്യേക കോടതിയിൽ സിബിഐ

ഉത്തര്‍പ്രദേശിലോ അയല്‍ സംസ്ഥാനങ്ങളിലോ പെണ്‍കുട്ടിയെ സുരക്ഷിതമായി പാര്‍പ്പിക്കുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു

ഉന്നാവ് പെൺകുട്ടിക്ക് ഭീഷണികളുണ്ട്; പ്രത്യേക കോടതിയിൽ സിബിഐ

ഉന്നാവ് പീഡനക്കേസിലെ ഇരയ്ക്ക് വലിയ തരത്തിലുള്ള ഭീഷണികൾ നേരിടേണ്ടി വരുന്നതായി സിബിഐ പ്രത്യേക കോടതിയിൽ അറിയിച്ചു. ഇതിനെ തുടർന്ന് പെണ്‍കുട്ടിക്കും കുടുംബത്തിനും മതിയായ സുരക്ഷയൊരുക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശിലോ അയല്‍ സംസ്ഥാനങ്ങളിലോ പെണ്‍കുട്ടിയെ സുരക്ഷിതമായി പാര്‍പ്പിക്കുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ജൂലൈ 28ന് പെൺകുട്ടിയും കുടുംബവും അഭിഭാഷകനുമടക്കമുള്ളവർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടിരുന്നു.

തനിക്ക് സംഭവിച്ച കാറപകടത്തിന് പിന്നില്‍ പീഡനക്കേസിൽ പ്രതിയായ ബി.ജെ.പി എം.എൽ.എ കുല്‍ദീപ് സിങ് സെന്‍ഗാര്‍ ആണെന്ന് പെണ്‍കുട്ടി നേരത്തെ തന്നെ സിബിഐക്ക് മൊഴി നൽകിയിട്ടുണ്ട്. അപകടത്തിന് തൊട്ട് മുമ്പ് തന്നെ സെന്‍ഗാർ തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്നും പെണ്‍കുട്ടി മൊഴി നല്‍കിയ മൊഴിയിലുണ്ട്.

Read More >>