നാണക്കേട്‌; ഇന്ത്യയിലെ വനിതാ ടൂറിസ്റ്റുകൾക്ക് ജാഗ്രതാ നിർദേശം നൽകി യുഎസും യുകെയും

ഇന്ത്യയിലേക്കു വരികയും താമസിക്കുകയും ചെയ്യുന്ന വനിതകൾക്ക് ലൈംഗിക അതിക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ആവശ്യമായ വിശദ വിവരങ്ങളാണ് ബ്രിട്ടീഷ് സർക്കാർ നൽകിയിട്ടുള്ളത്

നാണക്കേട്‌; ഇന്ത്യയിലെ വനിതാ ടൂറിസ്റ്റുകൾക്ക് ജാഗ്രതാ നിർദേശം നൽകി യുഎസും യുകെയും

ന്യൂഡൽഹി: ഇന്ത്യയിലേക്കു വരുന്ന വനിതാ സഞ്ചാരികൾക്ക് ജാഗ്രത നിർദ്ദേശം നൽകി യുഎസ്സും യുകെയും. രാജ്യത്ത് അനുദിനം വർദ്ധിക്കുന്ന ബലാത്സംഗങ്ങളിലും ലൈംഗികാതിക്രമങ്ങളുടേയും പശ്ചാതലത്തിലാണ് ഇരു രാജ്യങ്ങളുടേയും നിർദ്ദേശം.

ഇന്ത്യയിലേക്കു വരികയും താമസിക്കുകയും ചെയ്യുന്ന വനിതകൾക്ക് ലൈംഗിക അതിക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ആവശ്യമായ വിശദ വിവരങ്ങളാണ് ബ്രിട്ടീഷ് സർക്കാർ നൽകിയിട്ടുള്ളത്. അതിക്രമങ്ങൾ നേരിടുന്നവർ പൊലീസുമായി ബന്ധപ്പെടണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

ഇന്ത്യ സന്ദർശിക്കുന്ന വനിത സഞ്ചാരികൾക്ക് യുഎസും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അതീവ ജാഗ്രത പാലിക്കണമെന്ന് പറയുന്നതിനൊപ്പം ഇന്ത്യയിൽ ബലാത്സംഗം അതിവേഗത്തിൽ വർദ്ധിക്കുന്നതായും വിദേശ ടൂറിസ്റ്റുകൾക്കെതിരെ ഇത്തരം അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും യുഎസിന്റെ നിർദ്ദശങ്ങളിൽ പറയുന്നു. പ്രശ്നങ്ങളെ നിയമപരമായി നേരിടുന്നതിനൊപ്പം സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് ധാരണവേണമെന്നും പറയുന്നു.

Next Story
Read More >>