ഇതാണ് തിരഞ്ഞെടുപ്പും തെരഞ്ഞെടുപ്പും തമ്മിലുള്ള വ്യത്യാസം; യു.എസിൽ ഇമ്രാനു കിട്ടിയ സ്വീകരണത്തെ ട്രോളി പാക് യുവാവ്

ഇന്ന് രാവിലെ ഹൂസ്റ്റണിൽ വിമാനമിറങ്ങിയപ്പോൾ തന്നെ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രശംസ നിറയുന്ന തരത്തിലുള്ള പെരുമാറ്റം മോദിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു

ഇതാണ് തിരഞ്ഞെടുപ്പും തെരഞ്ഞെടുപ്പും തമ്മിലുള്ള വ്യത്യാസം; യു.എസിൽ ഇമ്രാനു കിട്ടിയ സ്വീകരണത്തെ ട്രോളി പാക് യുവാവ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും യു.എസിൽ കിട്ടിയ സ്വീകരണത്തെ ട്രോളി പാകിസ്താന്‍ യുവാവ്. ഇമ്രാൻ ഖാനെ പരിഹസിക്കുന്നതായിരുന്നു ട്രോൾ. നരേന്ദ്ര മോദി ഹൂസ്റ്റൺ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ വ്യാപാര-വിദേശ കാര്യ മന്ത്രാലയം ഡയറക്ടർ ക്രിസ്റ്റഫർ ഒൽസൺ, ഇന്ത്യയിലെ യു.എസ് അംബാസഡർ കെന്നത്ത് ജസ്റ്റർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ എത്തിയിരുന്നു. എന്നാൽ ഇമ്രാൻ ഖാൻ സൗദി കിരീടാവകാശിയുടെ പ്രത്യേക വിമാനത്തിൽ യു.എസിൽ എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ ആകെ എത്തിയത് യു.എന്നിലെ പാകിസ്താൻ അംബാസഡർ മലീഹ ലോധി മാത്രമായിരുന്നു.

നരേന്ദ്ര മോദിയും ഇമ്രാൻ ഖാനും എത്തിയപ്പോഴുള്ള വീഡിയോകൾ പോസ്റ്റ് ചെയ്തായിരുന്നു ട്രോൾ. മോദിക്ക് കിട്ടിയ സ്വീകരണവും ഇമ്രാൻ ഖാന് കിട്ടിയ സ്വീകരണവും വീഡിയയിൽ ഉണ്ട്. വീഡിയോ പോസ്റ്റ് ചെയ്ത ഉടൻ തന്നെ മറ്റൊരാൾ 'സെലക്റ്റഡ് V/s ഇലക്റ്റഡ്' (തിരഞ്ഞെടുക്കപ്പെട്ടവർ വേഴ്സസ് തെരഞ്ഞെടുക്കപ്പെട്ടവർ) എന്ന് കമന്റ് ചെയ്തു.

ഇന്ന് രാവിലെ ഹൂസ്റ്റണിൽ വിമാനമിറങ്ങിയപ്പോൾ തന്നെ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രശംസ നിറയുന്ന തരത്തിലുള്ള പെരുമാറ്റം മോദിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. അദ്ദേഹത്തെ സ്വീകരിക്കുന്നതിനിടെ നൽകിയ ബൊക്കയിൽ നിന്ന് താഴെ പോയ പൂവ് സ്വയം കുനിഞ്ഞെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപ്പിച്ച വീഡിയോ ആണ് മോദിക്ക് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രശംസയുണ്ടാക്കിയത്.

മോദിയും ഇമ്രാൻ ഖാനും വെള്ളിയാഴ്ച യു.എൻ പൊതുസഭയെ അഭിസംബോധന ചെയ്യും. ഇന്ത്യയുടെ കശ്മീർ നീക്കത്തിൽ ഇമ്രാൻ ഖാൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, വികസനം, സമാധാനം, സുരക്ഷ എന്നീ മേഖലകളിൽ തന്റെ രാജ്യത്തിന്റെ സംഭാവനയെക്കുറിച്ചായിരിക്കും മോദി സംസാരിക്കുക.

Read More >>