പെട്രോൾ-ഡീസൽ വില; രണ്ട് മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ

സൗദിയിലെ അരാംകോ എണ്ണ സംസ്‌ക്കരണ ശാലക്ക് നേരയുണ്ടായാ ഡ്രോൺ ആക്രമണത്തെ തുടർന്നാണ് ഇപ്പോൾ എണ്ണ വില വർദ്ധനയുണ്ടായത്

പെട്രോൾ-ഡീസൽ വില; രണ്ട് മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ

ന്യൂഡൽഹി: തുടർച്ചയായ നാലാം തവണയും രാജ്യത്ത് പെട്രോൾ-ഡീസൽ വില വർദ്ധിച്ചു. ലിറ്ററിന് 29 പൈസയാണ് പെട്രോളിന് കൂടിയത്. ഡീസലിന് 19 പൈസയും വർദ്ധിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ വില വർദ്ധനയാണിത്. കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം പെട്രോളിന് 68 പൈസയും ഡീസലിന് 58 പൈസയും വർദ്ധിച്ചിരുന്നു.

ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 72.71 രൂപയാണ് ഇന്നത്തെ വില. മുംബൈയിൽ 78.39 ഉം ബംഗളൂരുവിൽ 75.19 രൂപയും ചെന്നൈയിൽ 75.76 രൂപയുമാണ് പെട്രോളിന് ഇന്നത്തെ വില. അതേസമയം, ഡൽഹിയിൽ ഡീസലിന് 66.01 രൂപയാണ്. മുംബൈയിൽ 69.24 ഉം ബംഗളൂരുവിൽ 68.26 ഉം ചെന്നൈയിൽ 69.77 രൂപയുമാണ് ഇന്നത്തെ വില.

സൗദിയിലെ അരാംകോ എണ്ണ സംസ്‌ക്കരണ ശാലക്ക് നേരയുണ്ടായാ ഡ്രോൺ ആക്രമണത്തെ തുടർന്നാണ് ഇപ്പോൾ എണ്ണ വില വർദ്ധനയുണ്ടായത്. തിങ്കളാഴ്ച ക്രൂഡ് ഓയിലിന് 20 ശതമാനമാണ് വില വർദ്ധിച്ചത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണ ഇറക്കുമതിയിൽ സൗദി അറേബ്യ നിർണ്ണായകമാണ്. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ അഞ്ചിലൊന്നും സൗദിയിൽ നിന്നാണ്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 80 ശതമാനത്തിലധികവും ഇറാഖ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ്.

Read More >>