നിസാമാബാദ് ജില്ലയുടെ പേര് ഇന്ദൂർ എന്നു മാറ്റൽ; ബിജെപി എം.പിയെ പിന്തുണച്ച് ബിജെപി ജനറൽ സെക്രട്ടറി

ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയുടെ പേര് ഇന്ദൂർ എന്നാക്കി മാറ്റണമെന്ന ബിജെപി എം.പി അരവിന്ദ് ധർമപുരിയുടെ ആവശ്യത്തെ പിന്തുണച്ച് ബിജെപി ജനറൽ...

നിസാമാബാദ് ജില്ലയുടെ പേര് ഇന്ദൂർ എന്നു  മാറ്റൽ; ബിജെപി എം.പിയെ പിന്തുണച്ച് ബിജെപി ജനറൽ സെക്രട്ടറി

ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയുടെ പേര് ഇന്ദൂർ എന്നാക്കി മാറ്റണമെന്ന ബിജെപി എം.പി അരവിന്ദ് ധർമപുരിയുടെ ആവശ്യത്തെ പിന്തുണച്ച് ബിജെപി ജനറൽ സെക്രട്ടറി കൃഷ്ണ സാഗർ റാവു. നിസാമിന്റെ ഭരണകാലത്തിന് മുമ്പ് ഈ പ്രദേശം ഇന്ദൂർ എന്നാണ് അറിയപ്പെട്ടിരുന്നതെന്ന് കൃഷ്ണ സാഗർ റാവു പറഞ്ഞു. 400 വർഷത്തോളം നിസാമിന്റെ ഭരണത്തിൻകീഴിൽ കഴിഞ്ഞ ഈ പ്രദേശത്തിന്റെ യഥാർപേര് മാറ്റി മുസ്ലീം പേര് നൽകുകയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. ബലമായി പേര് മാറ്റിയിരിക്കുന്നതിനാൽ ഈ പ്രദേശത്ത് താമസിക്കുന്നവരുടെ സ്വത്വത്തിന്റെ പ്രശ്നം കൂടിയാണ് പഴയ പേര് തിരിച്ചുകൊണ്ടുവരുന്നതെന്നാണ് കൃഷ്ണസാഗർ റാവുവിന്റെ അഭിപ്രായം.

നിസാമാബാദ് എന്നത് അശുഭകരമായ പേരാണെന്നും ഉടൻ തന്നെ പേര് മാറ്റണമെന്നും അരവിന്ദ് ധർമപുരി ആവശ്യപ്പെട്ടിരുന്നു. ഞങ്ങൾ നല്ലൊരു പേരാണ് ഇവിടെ ഉപയോഗിച്ചിരുന്നത്. ഇന്ത്യയിൽ നിന്നുള്ള 'ഇന്ദ്' ഹിന്ദുസ്ഥാനിൽ നിന്നുള്ള 'ഇന്ദു' എന്നിവ പേരിന്റെ ഭാഗമായി. എന്നാൽ നിസാം എന്ന പേര് വന്നതു മുതൽ എല്ലാം താഴേക്കുപോയി- അരവിന്ദ് നിസാമാബാദിലെ ചടങ്ങിൽ പറഞ്ഞു. 1905ലാണ് നിസാം ഈ പ്രദേശത്തിന്റെ പേര് മാറ്റിയത്. ഇവിടെ അണക്കെട്ടും ഫാക്ടറിയും കൊണ്ടുവന്നു. ഇപ്പോൾ അണക്കെട്ട് വർഷങ്ങളായി വരണ്ട് കിടക്കുകയാണ്. ഫാക്ടറി പൂട്ടിയിട്ട് കാലങ്ങളായി. ഞങ്ങൾക്ക് നല്ലഭാവി വേണനമെങ്കിൽ ഈപേര് നീക്കം ചെയ്യണം പകരം ഇന്ദുരു എന്ന പേരു നൽകണം. ജനങ്ങളുടെ വികാരത്തിനെ മാനിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അരവിന്ദ് ധർമപുരി പറഞ്ഞിരുന്നു.

ഇതാദ്യമായല്ല സംസ്ഥാനത്തെ ഇടങ്ങളുടെ പേരുമാറ്റാൻ ബി.ജെ.പി നീക്കം നടത്തുന്നത്. ഇക്കഴിഞ്ഞ ഡിസംബറിൽ തെലങ്കാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അനുകൂലമായി വോട്ടു ചെയ്താൻ ഹൈദരാബാദിനെ ഭാഗ്യനഗർ എന്നുപേരുമാറ്റാമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

Next Story
Read More >>