നിർഭയ കേസ്: അക്ഷയ് സിങ് ഠാക്കൂറിന്റെ ഹർജി സുപ്രിം കോടതി തള്ളി

ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് പ്രതികളിലൊരാളായ മുകേഷ് സിങ് നൽകിയ ഹർജി ഇന്നലെ സുപ്രിം കോടതി തള്ളിയിരുന്നു

നിർഭയ കേസ്: അക്ഷയ് സിങ് ഠാക്കൂറിന്റെ ഹർജി സുപ്രിം കോടതി തള്ളി

ന്യൂഡൽഹി: വധശിക്ഷ ശരിവെച്ച സുപ്രിംകോടതി വിധിക്കെതിരെ നിർഭയ കേസിലെ കുറ്റവാളി അക്ഷയ് സിങ് ഠാക്കൂർ നൽകിയ തിരുത്തൽ ഹർജി സുപ്രിം കോടതി തള്ളി. ജസ്റ്റിസ് എൻ വി രമണയുടെ അദ്ധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചാണ് ഹർജി തള്ളിയത്.

ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് പ്രതികളിലൊരാളായ മുകേഷ് സിങ് നൽകിയ ഹർജി ഇന്നലെ സുപ്രിം കോടതി തള്ളിയിരുന്നു. വിചാരണ കോടതിയും ഹൈക്കോടതിയും സുപ്രിം കോടതിയും എടുത്ത തീരുമാനങ്ങൾ പരിശോധിച്ചാണ് മുകേഷ് സിങ്ങിന്റെ ദയാഹർജി രാഷ്ട്രപതി തള്ളിയത്. ഇക്കാര്യങ്ങളിലെ നടപടിക്രമങ്ങളിൽ യാതൊരു അപകാതയും ഉണ്ടായിട്ടില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.

അതിന് പിന്നാലെ മറ്റൊരു പ്രതിയായ വിനയ് ശർമ രാഷ്ട്രപതിക്ക് ദയാഹർജി നൽകിയിരുന്നു. പ്രായവും കുടുംബസാഹചര്യവും പരിഗണിച്ച തൂക്കിലേറ്റരുതെന്നാണ് വിനയ് ശർമയുടെ അപേക്ഷ. ദയാഹർജിയിൽ ഇന്നോ നാളയോ രാഷ്ട്രപതിയുടെ തീരുമാനം ഉണ്ടാകും.

Next Story
Read More >>