ഡികെ ശിവകുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധം; 84 കോടിയുടെ നാശനഷ്ടങ്ങളുണ്ടായതായി സര്‍ക്കാര്‍ ഹെെക്കോടതിയിൽ

40 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും അഡ്വ ജനറല്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

ഡികെ ശിവകുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധം; 84 കോടിയുടെ നാശനഷ്ടങ്ങളുണ്ടായതായി സര്‍ക്കാര്‍ ഹെെക്കോടതിയിൽ

കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളിൽ സംസ്ഥാനത്ത് 82 കോടിയോളം രൂപയുടെ പൊതുമുതലുകള്‍ നശിപ്പിക്കപ്പെട്ടതായി കർണാടക സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ടു സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ചീഫ് ജസ്റ്റിസ് അഭയ് എസ് ഒക അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിച്ചത്. കനകപുര സ്വദേശിയായ കെഞ്ചനഹള്ളി രവികുമാറാണ് പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളെ സംബന്ധിച്ച് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമർപ്പിച്ചത്.

സെപ്തംബര്‍ നാലു മുതല്‍ക്ക് 11 വരെ നടന്ന പ്രതിഷേധത്തിലും ബന്ദിലും 82 കോടിയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായതെന്ന് സർക്കാറിന് വേണ്ടി ഹാജറായ അഡ്വ ജനറല്‍ പ്രഭുലിംഗ് കെ നവദാഗി കോടതിയെ അറിയിച്ചു. 40 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും അഡ്വ ജനറല്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികൾക്കായി ജില്ലാ ജഡ്ജിയോ അഡീഷണൽ ജില്ലാ ജഡ്ജിയോ നിയമിക്കാൻ അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ നടപടിയെടുക്കുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഏഴ് കോടിയുടെ സാമ്പത്തിക ക്രമക്കേഡ് ആരോപിച്ചാണ് ഡികെ ശിവകുമാറിനെ എന്‍ഫോഴ്സ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

Next Story
Read More >>