സി.എ.എയിൽ സംവാദത്തിനുണ്ടോ? രാഹുലിനേയും മമതയേയും ഞാൻ വെല്ലുവിളിക്കുന്നു: അമിത്ഷാ

വിവാദ നിയമത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിന്റെ ഭാഗമായി ബി.ജെ.പി നടത്തുന്ന പരിപാടിയിലാണ് അമിത്ഷായുടെ വെല്ലുവിളി

സി.എ.എയിൽ സംവാദത്തിനുണ്ടോ? രാഹുലിനേയും മമതയേയും ഞാൻ വെല്ലുവിളിക്കുന്നു: അമിത്ഷാ

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിൽ സംവാദത്തിനു പ്രതിപക്ഷ നേതാക്കളെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബി.എസ്.പി നേതാവ് മായാവതി എന്നിവരെയാണ് അമിത്ഷാ വെല്ലുവിളിച്ചത്. പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ ജനങ്ങൾക്ക് ദോഷം ചെയ്യുമെന്ന് തെളിയിക്കാൻ അവർക്ക് സാധിക്കില്ലെന്നും അമിത്ഷാ പറഞ്ഞു.

വിവാദ നിയമത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിന്റെ ഭാഗമായി ബി.ജെ.പി നടത്തുന്ന പരിപാടിയിലാണ് അമിത്ഷായുടെ വെല്ലുവിളി. "പ്രതിപക്ഷ പാർട്ടികളുടെ കണ്ണ് വോട്ടു ബാങ്ക് രാഷ്ട്രീയമെന്ന മാസ്‌ക് കൊണ്ട് മറച്ചിരിക്കുകയാണ്. അതുകൊണ്ട് അവർക്ക് യാഥാർത്ഥ്യം മനസ്സിലാക്കാനാകില്ല. ഇവിടെ ഞാൻ ഒരു കാര്യം വ്യക്തമാക്കാം. ഈ നിയമം പിൻവലിക്കില്ല. ആരു പ്രതിഷേധിച്ചാലും പിൻവലിക്കില്ല. പ്രതിഷേധങ്ങളെ ഞങ്ങൾ ഭയപ്പെടുന്നില്ല, കാരണം പ്രതിഷേധത്തിൽ നിന്ന് ഞങ്ങൾ ജനിച്ചത്."-അമിത്ഷാ പറഞ്ഞു.

Next Story
Read More >>