രാജ്യം ആരുടേയും സ്വന്തമല്ല, എല്ലാവരുടേയും രക്തം ഇന്ത്യയുടെ മണ്ണിലുണ്ട്; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സഞ്ജ് റാവുത്ത്

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് റാവുത്ത് ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ആവശ്യപ്പെട്ടു

രാജ്യം ആരുടേയും സ്വന്തമല്ല, എല്ലാവരുടേയും രക്തം ഇന്ത്യയുടെ മണ്ണിലുണ്ട്; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സഞ്ജ് റാവുത്ത്

മുംബൈ: കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന എം.പി സഞ്ജയ് റാവുത്ത്. ട്വിറ്ററിലൂടെയായിരുന്നു റാവുത്തിന്റെ പ്രസ്താവന. രാജ്യം ആരുടെയും സ്വന്തമല്ലെന്നും എല്ലാവരുടെയും രക്തം ഇന്ത്യൻ മണ്ണിലുണ്ടെന്നും റാവുത്ത് ട്വീറ്റ് ചെയ്തു.

അതേസമയം, പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് റാവുത്ത് ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ആവശ്യപ്പെട്ടു.'പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് രാജ്യത്താകെ തീ പടർന്നിരിക്കുകയാണ്. അത് രാജ്യത്തെ കത്തിച്ച് ചാമ്പലാക്കും. അതിനാൽ സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിയമത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് അമിത്ഷാ പറഞ്ഞു. അതിനർത്ഥം തെറ്റ് സംഭവിച്ചിട്ടുണ്ടെന്നാണ്. ഞങ്ങൾ പൗരത്വ നിയമത്തിന് എതിരല്ല, പിന്തുണക്കുന്നുമില്ല.രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് അമിത്ഷാ ആഭ്യന്തര മന്ത്രിയാകുന്നതിന് മുമ്പ് ഒരു പ്രസംഗത്തിൽ പറഞ്ഞിരുന്നു.അത് നല്ല തീരുമാനമാണെന്ന് ഞങ്ങൾക്കും തോന്നി. ബംഗ്ലാദേശികളെ പുറത്താക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. പക്ഷേ, കഴിഞ്ഞ ആറു മാസത്തിനിടക്ക് എത്ര പേർ പുറത്താക്കപ്പെട്ടു? അരുടെ പക്കലും കണക്കില്ല.

മറ്റൊരു കാര്യം, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ മതത്തിന്റെ പേരിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അഫ്ഗാനിസ്ഥാനിൽ സിഖുകാർക്ക് നേരെയാണ് പീഡനം. അതുകൊണ്ട് തന്നെ അവർ നമ്മുടെ രാജ്യത്തേക്ക് വരികയാണെങ്കിൽ അവർക്ക് അഭയം നൽകേണ്ടത് നമ്മുടെ കടമയാണ്. എത്രപേർക്ക് ഇത്തരത്തിൽ അഭയം നൽകാനാണ് തീരുമാനമെന്ന് ഞങ്ങൾ പാർലമെന്റിൽ ചോദിച്ചപ്പോൾ, ലക്ഷങ്ങളും കോടികളുമുണ്ടാകുമെന്നാണ് അമിത്ഷാ പറഞ്ഞത്. പക്ഷേ, ഇത്രയധികം പേർ വന്നാൽ, അവർക്ക് എങ്ങനെ അഭയമൊരുക്കും? ഇപ്പോൾ തന്നെ രാജ്യത്തിന്റെ സാമ്പത്തിക നില തകർന്നുകൊണ്ടിരിക്കുകയാണ്, തൊഴിലില്ലായ്മ വർദ്ധിച്ചു. സർക്കാർ ഒരു നിശ്ചിത സംഖ്യ തീരുമാനിക്കണം.'-അഭിമുഖത്തിൽ റാവുത്ത് പറഞ്ഞു.

Next Story
Read More >>