പ്രധാനമന്ത്രി മാദ്ധ്യമങ്ങളെ കണ്ടതിന്റെ രേഖകളില്ല: ആര്‍ടിഐയില്‍ കൈമലര്‍ത്തി പിഎംഒ ഓഫീസ്

ഇന്ത്യാ ടുഡേ ടിവി നല്‍കിയ വിവരാവകാശം പ്രകാരമാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും പ്രസ്തുത മറുപടി ലഭിച്ചത്.

പ്രധാനമന്ത്രി മാദ്ധ്യമങ്ങളെ കണ്ടതിന്റെ രേഖകളില്ല: ആര്‍ടിഐയില്‍ കൈമലര്‍ത്തി പിഎംഒ ഓഫീസ്

അഞ്ചുവര്‍ഷത്തിലേറെയുള്ള കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വാര്‍ത്താ സമ്മേളനങ്ങളെക്കുറിച്ചോ മറ്റ് അഭിമുഖങ്ങളെക്കുറിച്ചോ രേഖകളില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. ഇന്ത്യാ ടുഡേ ടിവി നല്‍കിയ വിവരാവകാശം പ്രകാരമാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും പ്രസ്തുത മറുപടി ലഭിച്ചത്.

പ്രധാനമന്ത്രിയുടെ 'ഘടനാപരവും, ഘനടാപരമല്ലാത്തതുമായ' മാദ്ധ്യമങ്ങളുമായുള്ള ഇടപെടലുകള്‍ സംബന്ധിച്ച് രേഖകളൊന്നും പ്രധാനമന്ത്രിയുടെ ഓഫീസ് സൂക്ഷിക്കുന്നില്ലെന്നും മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ 'ഘടനാപരവും, ഘനടാപരമല്ലാത്തതുമായ' എന്നതുകൊണ്ട് ഈ സന്ദർഭത്തിൽ എന്താണ് അർത്ഥമാക്കുന്നത് എന്ന് വിശദീകരിച്ചിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ അഭിസംബോധന ചെയ്ത പത്രസമ്മേളനങ്ങളുടെ എണ്ണവും അവയുടെ തീയതിയും സ്ഥലവും സംബന്ധിച്ച വിശദാംശങ്ങൾ, മോദി ഇതുവരെ നൽകിയ അഭിമുഖങ്ങളുടെ എണ്ണം, അഭിമുഖം നൽകിയ സ്ഥാപനം ഏത്, തീയതി, എന്നിവയുടെ വിശദാംശങ്ങൾ, തുടങ്ങിയ ചോദ്യങ്ങളാണ് വിവരാവകാശപ്രകാരം ചോ​ദിച്ചിരുന്നത്.

Next Story
Read More >>