മുസഫർപുർ അഭയകേന്ദ്രത്തിലെ പീഡനം: 19 പ്രതികൾ കുറ്റക്കാർ, ശിക്ഷ ഈ മാസം 28-ന് വിധിക്കും

കൂട്ട ബലാത്സംഗവും പോക്‌സോ കേസുകളുമാണ് പ്രതികളുടെ പേരിലുള്ളത്.

മുസഫർപുർ അഭയകേന്ദ്രത്തിലെ പീഡനം: 19 പ്രതികൾ കുറ്റക്കാർ, ശിക്ഷ ഈ മാസം 28-ന് വിധിക്കും

ബിഹാർ മുസാഫര്‍പുരിലെ സര്‍ക്കാര്‍ അഭയ കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ച കേസില്‍ 19 പ്രതികൾ കുറ്റക്കാർ. കേസില്‍ പ്രധാന പ്രതി ബ്രജേഷ് ഠാക്കൂറടക്കം 18 പേര്‍ കുറ്റക്കാരാണെന്ന് ഡൽഹി സാകേത് പോക്സോ കോടതി കണ്ടെത്തിയിരിക്കുന്നത്.

ഒരാളെ കോടതി വെറുതെ വിട്ടിട്ടുണ്ട്. കൂട്ട ബലാത്സംഗവും പോക്‌സോ കേസുകളുമാണ് പ്രതികളുടെ പേരിലുള്ളത്. ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സൗരഭ് കുല്‍ശ്രേഷ്ഠയുടേതാണ് വിധി. 73 പേജുള്ള കുറ്റപത്രമാണ് സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നത്. പ്രതികളിൽ എട്ടു പേർ സ്ത്രീകളും 12 പേർ പുരുഷന്മാരുമാണ്.

ബിഹാര്‍ പീപ്പിള്‍സ് പാര്‍ട്ടി മുന്‍ എംഎല്‍എയായ ബ്രജേഷ് ഠാക്കൂറാണ് അഗതി മന്ദിരത്തിൻെറ നടത്തിപ്പുകാരൻ. ടാറ്റാ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസ്​ നടത്തിയ സ​ർവേയിലാണ്​ വർഷങ്ങളായി മന്ദിരത്തിൽ നടന്നിരുന്ന പീഡനം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ വൈദ്യപരി​​ശോധനയിൽ അഭയകേന്ദ്രത്തിലെ 42 പെൺകുട്ടികളിൽ 34 പേരും പീഡനത്തിന്​ ഇരയായി എന്ന്​ തെളിഞ്ഞിരുന്നു.

കുറ്റക്കാരാണെന്ന് കണ്ടെത്തിയ 19 പ്രതികളുടേയും ശിക്ഷ ഈ മാസം 28-ന് രാവിലെ 10 മണിക്ക് പ്രഖ്യാപിക്കും. പരമാവധി ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികളുടെ പേരിലുള്ളത്. അ​ഭ​യ കേ​ന്ദ്ര​ത്തി​ലെ പീ​ഡ​നം പു​റ​ത്തു​ വ​ന്ന​തി​നെ തു​ട​ർ​ന്ന് സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന മ​ഞ്​​ജു വ​ർമ​ക്ക് സ്ഥാനം രാ​ജി​വെക്കേണ്ടി വന്നിരുന്നു.

Next Story
Read More >>