രാഹുൽ തിരിച്ച് വരുന്നു, പ്രഖ്യാപനം ഉടൻ; ശക്തമാകാനുറച്ച് കോൺ​ഗ്രസ്, പിസിസി തലത്തിൽ അഴിച്ചുപണി

കോൺ​ഗ്രസിൻെറ ശക്തി വർദ്ധിപ്പിക്കുന്ന ഇക്കാര്യത്തിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രഖ്യപനമുണ്ടാകുമെന്നാണ് അടുത്ത വ്യത്തങ്ങൾ പറയുന്നത്.

രാഹുൽ തിരിച്ച് വരുന്നു, പ്രഖ്യാപനം ഉടൻ; ശക്തമാകാനുറച്ച് കോൺ​ഗ്രസ്, പിസിസി തലത്തിൽ അഴിച്ചുപണി

പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചും നേതൃത്വത്തില്‍ കൂടുതല്‍ അഴിച്ചുപണി നടത്തിയും സംഘനടാ ശേഷി ശക്തമാകാനുറച്ച് കോണ്‍ഗ്രസ്. ഇതുമായി ബന്ധപ്പെട്ട് വൈകാതെ തന്നെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ പദവിയേറ്റെടുക്കുമെന്നാണ് പാര്‍ട്ടി വ്യത്തങ്ങള്‍ പ്രതികരിക്കുന്നത്. ഒരു ഡസനോളം സംസ്ഥാനങ്ങളിൽ പുതിയ അദ്ധ്യക്ഷന്മാരെയും വിവിധ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ (പിസിസി) മാറ്റങ്ങൾ വരുത്തുന്നതിനുമുള്ള നിർദേശങ്ങളും ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് മുന്നിലുണ്ട്.

കോൺ​ഗ്രസിൻെറ ശക്തി വർദ്ധിപ്പിക്കുന്ന ഇക്കാര്യത്തിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രഖ്യപനമുണ്ടാകുമെന്നാണ് അടുത്ത വ്യത്തങ്ങൾ പറയുന്നത്. അസം, ബിഹാർ, കർണാടക, ഒഡീഷ, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണപ്രദേശങ്ങൾ തുടങ്ങിയവയിലെ പിസിസി നേതൃത്വത്തിനാവും മാറ്റമുണ്ടാവുക.

പാർട്ടി കാര്യങ്ങളിൽ രാഹുലിന്റെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം തിരിച്ചുവരവിൻെറ അടയാളങ്ങളാണെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. രാം‌ലീല മൈതാനത്ത് നടന്ന "ഭാരത് ബച്ചാവോ" റാലിയിലും രാജ് ഘട്ടിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പാർട്ടിയുടെ സത്യാഗ്രഹത്തിലും മീററ്റിൽ സി‌എ‌എ വിരുദ്ധ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും ഇതിനോട് ചേർത്തു വായിക്കേണ്ടിയിരിക്കുന്നുവെന്നും ഇവർ പറഞ്ഞു.

Next Story
Read More >>