ലോക്സഭയിൽ ചോദ്യ ശരങ്ങളുതിർക്കാൻ രാഹുൽ; ഒരാഴ്ചക്കുള്ളിൽ ഉന്നയിക്കുക പത്ത് ചോദ്യങ്ങൾ

2004 മുതൽ രാഹുൽ പാർലമെന്റ് അംഗമണെങ്കിലും ഇത്രയധികം ചോദ്യങ്ങൾ ചോദിക്കുന്നത് ഇതാദ്യമാണ്. രാഹുലിന്റെ ചോദ്യങ്ങളിൽ മിക്കതും കേരളവുമായി ബന്ധപ്പെട്ടുള്ളതാണ്.

ലോക്സഭയിൽ ചോദ്യ ശരങ്ങളുതിർക്കാൻ രാഹുൽ; ഒരാഴ്ചക്കുള്ളിൽ ഉന്നയിക്കുക പത്ത് ചോദ്യങ്ങൾ

ലോക്‌സഭയിൽ ഇടപെടുന്നില്ലെന്നുകാട്ടി വയനാട് എംപിയും കോൺ​ഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനണ് ഉയരുന്നത്. എന്നാൽ ശൈത്യകാല സെഷനിൽ വിമർശകരുടെ വായടപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. ഈയാഴ്ച മാത്രം പത്ത് ചോദ്യങ്ങളാണ് സഭയിൽ ഉന്നയിക്കുന്നതിനായി രാഹുലിന്റെ പേരിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

2004 മുതൽ രാഹുൽ പാർലമെന്റ് അംഗമണെങ്കിലും ഇത്രയധികം ചോദ്യങ്ങൾ ചോദിക്കുന്നത് ഇതാദ്യമാണ്. രാഹുലിന്റെ ചോദ്യങ്ങളിൽ മിക്കതും കേരളവുമായി ബന്ധപ്പെട്ടുള്ളതാണ്. കേരളത്തിലെ പ്രളയത്തിനു ശേഷം ആദിവാസികളെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് ആദിവാസികാര്യ മന്ത്രാലയത്തോടാണ് ഒരു ചോദ്യം. ബിഹാർ, കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പ്രളയാനന്തരം നൽകിയ ധനസഹായം സംബന്ധിച്ചുള്ളതാണ് മറ്റൊന്ന്. റെയിൽവേ, ഗ്രാമവികസനം, ഉപരിതല ഗതാഗതം തുടങ്ങിയ വിവിധ മന്ത്രാലയങ്ങളോടും രാഹുലിന്റെ ചോദ്യങ്ങളുണ്ട്.

2004-ൽ യുപിയിലെ അമേഠിയിൽ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ വെറും മൂന്ന് ചോദ്യങ്ങളാണ് ലോക്സഭയിൽ ഉന്നയിച്ചിരുന്നത്. 2009-ൽ ഇതേ മണ്ഡലത്തിൽനിന്നും വിജയിച്ച ശേഷം ചോദ്യങ്ങളുടെ എണ്ണം ഒന്നായി കുറഞ്ഞു. 2014-ൽ അമേഠിയിൽ നിന്ന് മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ട രാഹുൽ 16-ാം ലോക്‌സഭയിൽ ഒരു ചോദ്യംപോലും ചോദിച്ചില്ല.

തുടർന്ന് വയനാട് എം.പിയായതിനു ശേഷമുള്ള തന്റെ ആദ്യ സഭാ സെഷനിൽ നക്ഷത്രചിഹ്നമിടാത്ത രണ്ട് ചോദ്യങ്ങളാണ് ചോദിച്ചിരുന്നത്. ഒന്ന് ബന്ദിപ്പൂരിലെ രാത്രിഗതാഗത നിരോധനം നീക്കുന്നത് സംബന്ധിച്ച് വനമന്ത്രാലയത്തോടും. മറ്റൊന്ന് കർഷകരുടെ വായ്പകൾക്കു മേൽ മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ഗ്രാമവികസ മന്ത്രാലയത്തോടുമായിരുന്നു. നിലവിൽ വിദേശത്തുള്ള രാഹുൽ ഉടൻ തിരിച്ചെത്തുമെന്നാണ് സൂചന.

Read More >>