കേരളത്തിന് പിന്നാലെ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാനൊരുങ്ങി പഞ്ചാബും

''കുറച്ച് ദിവസങ്ങള്‍ക്ക് മുന്നെ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയ കേരള സര്‍ക്കാറിനെ പിന്തുടര്‍ന്ന് പഞ്ചാബും നിയമത്തിനെതിരെ പ്രമേയം പാസാക്കും. ഇതിനുളള മുന്നൊരുക്കങ്ങള്‍ നടത്തുകയാണെന്നും'' പഞ്ചാബ് സര്‍ക്കാറിന്റെ ഭാഗമായ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

കേരളത്തിന് പിന്നാലെ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാനൊരുങ്ങി പഞ്ചാബും

കേരളത്തിന് പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാനൊരുങ്ങി പഞ്ചാബിലെ കോൺ​ഗ്രസ് സർക്കാർ. വിദാൻ സഭയുടെ പ്രത്യേക ദ്വിദിന സെഷനിൽ പ്രമേയം പാസാക്കുമെന്നും ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിലും വിഷയം ചർച്ച ചെയ്യപ്പെടുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. ജനുവരി 16നാണ് വിദാൻ സഭയുടെ പ്രത്യേക സെഷൻ ആരംഭിക്കുക.

''കുറച്ച് ദിവസങ്ങള്‍ക്ക് മുന്നെ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയ കേരള സര്‍ക്കാറിനെ പിന്തുടര്‍ന്ന് പഞ്ചാബും നിയമത്തിനെതിരെ പ്രമേയം പാസാക്കും. ഇതിനുളള മുന്നൊരുക്കങ്ങള്‍ നടത്തുകയാണെന്നും'' പഞ്ചാബ് സര്‍ക്കാറിന്റെ ഭാഗമായ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. സിഎഎയ്ക്കെതിരെ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങിനും കത്തയച്ചിരുന്നു.

ഇതിന്പിന്നാലെ നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് അമരീന്ദർ സിങ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പൗരത്വ നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ല. ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിയമം നടപ്പിലാക്കാൻ കേന്ദ്ര സർക്കാറിന് തങ്ങളെ നിർബന്ധിപ്പിക്കാൻ ആവില്ലെന്നുമായിരുന്നു അദ്ദേഹത്തിൻെറ പ്രഖ്യാപനം.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ സുപ്രിം കോടതിയെ സമീപിച്ചു. സിഎഎ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ സുപ്രിംകോടതിയിൽ സൂട്ട് ഹർജി നൽകിയത്. നിയമം വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സംസ്ഥാന സർക്കാർ കോടതിയിൽ ആരോപിച്ചു. പൗരത്വ ദേദഗതിക്കെതിരെ കോടതിയിൽ എത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം.

Next Story
Read More >>