പുല്‍വാമ ആക്രമണത്തിൽ സംശയം പ്രകടിപ്പിച്ച് ശിവസേന; കശ്മീരില്‍ തീവ്രവാദികള്‍ക്ക് അതിര്‍ത്തി കടക്കാനുള്ള സഹായം നല്‍കുന്നു

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്കൊപ്പം ഡെപ്യൂട്ടി എസ് പി ദേവീന്ദര്‍ സിങ്ങ് അറസറ്റിലായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കശ്മീര്‍ താഴ്വരയിലെ പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് ശിവസേന രംഗത്തെത്തിയത്.

പുല്‍വാമ ആക്രമണത്തിൽ  സംശയം പ്രകടിപ്പിച്ച് ശിവസേന; കശ്മീരില്‍ തീവ്രവാദികള്‍ക്ക് അതിര്‍ത്തി കടക്കാനുള്ള   സഹായം  നല്‍കുന്നു

മുംബൈ: പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ പ്രകടിപ്പിച്ചാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്തുമറുപടിയാണ് നല്‍കുകയെന്ന് ശിവസേനയുടെ മുഖപത്രം സാമ്‌ന. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്കൊപ്പം ഡെപ്യൂട്ടി എസ്പി ദേവീന്ദര്‍ സിങ്ങ് അറസറ്റിലായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കശ്മീര്‍ താഴ്വരയിലെ പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് ശിവസേന രംഗത്തെത്തിയത്.

'കശ്മീരില്‍ അതിര്‍ത്തികടന്നുള്ള നുഴഞ്ഞുകയറ്റം നടന്നുകൊണ്ടിരിക്കുകയാണ്. സുരക്ഷിതമായി തീവ്രവാദികള്‍ക്ക് അതിര്‍ത്തി കടക്കാനുള്ള സഹായം നല്‍കുകയാണ് പൊലീസ്. മെഡല്‍ നേടിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ അറസ്റ്റിലായിരിക്കുന്നു. കശ്മീരില്‍ സര്‍ക്കാര്‍ മറ്റുചില സേവനങ്ങള്‍ക്കായി പൊലീസിനെ ഉപയോഗിക്കുന്നതായാണ് കാണപ്പെടുന്നതെന്നും സാമ്‌ന പറഞ്ഞു.


Next Story
Read More >>