മോദിയുടെ ബിരുദം: ഹാജറാവാതെ സോളിസിറ്റർ ജനറൽ; കേസ് അഞ്ചാം തവണയും നീട്ടി

1978 ലെ ബി‌എ ഡിഗ്രി രേഖകൾ പരിശോധിക്കാൻ അനുവദിച്ച കേന്ദ്ര വിവര കമ്മീഷന്റെ 2016 ലെ ഉത്തരവിനെതിരെ ഡൽഹി സർവകലാശാല ഹൈക്കോടതിയെ സമീപിച്ചിരുന്നു.

മോദിയുടെ ബിരുദം: ഹാജറാവാതെ സോളിസിറ്റർ ജനറൽ; കേസ് അഞ്ചാം തവണയും നീട്ടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട് ഡൽഹി സർവകലാശാലയുടെ 1978 ബിഎ ബിരുദ രേഖകൾ പരിശോധിക്കുന്നതിനുള്ള ഹരജി ഡൽഹി ഹൈക്കോടതി വീണ്ടും മാറ്റിവച്ചു. ജസ്റ്റിസ് ജയന്ത് നാഥാണ് കേസ് ഏപ്രിൽ 15 വരെ മാറ്റി.

സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിലെത്തിയിട്ടില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ ആചാര്യ കോടതിയെ ബോധിപ്പിച്ചതോടെയാണ് കേസ് മാറ്റിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ചാം തവണയാണ് കേസ് മാറ്റിവെക്കുന്നത്. എന്നാൽ കേസ് നീട്ടിവെക്കുന്നതിനെതിരെ പ്രതിഭാ​ഗം അഭിഭാഷകൻ ശക്തമായി എതിർത്തു.

1978 ലെ ബി‌എ ഡിഗ്രി രേഖകൾ പരിശോധിക്കാൻ അനുവദിച്ച കേന്ദ്ര വിവര കമ്മീഷന്റെ 2016 ലെ ഉത്തരവിനെതിരെ ഡൽഹി സർവകലാശാല ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് 2017 ജനുവരി 23ന് അപേക്ഷകന് കോടതി നോട്ടീസയക്കുകയും നടപടികൾ സ്റ്റേ ചെയ്യുകയുമായിരുന്നു. ഇതിന് ശേഷം പത്ത് തവണ കേസ് കോടതിയില്‍ ലിസ്റ്റ് ചെയ്‌പ്പെട്ടെങ്കിലും വാദം കേള്‍ക്കല്‍ മാത്രം നടന്നില്ല.

Read More >>