എൻഡിഎ സർക്കാർ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് "ചരിത്രപരമായ അനീതി " ഇല്ലാതാക്കാൻ: നരേന്ദ്ര മോദി

ഡല്‍ഹിയിൽ എന്‍സിസി റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

എൻഡിഎ സർക്കാർ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് "ചരിത്രപരമായ അനീതി " ഇല്ലാതാക്കാൻ: നരേന്ദ്ര മോദി

ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് "ചരിത്രപരമായ അനീതി " ഇല്ലാതാക്കാനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അമുസ്‌ലിംകൾക്ക് പൗരത്വം നൽകുന്ന നിയമം മൂന്ന് രാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങൾക്ക് ബിജെപി നൽകിയ പഴയ വാഗ്ദാനം നിറവേറ്റുന്നതായും പ്രധാനമന്ത്രി മോദി പറഞ്ഞു.

ഡല്‍ഹിയിൽ എന്‍സിസി റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സര്‍ക്കാറിന്റെ തീരുമാനത്തെ എതിര്‍ത്ത് പ്രതിപക്ഷത്തെയും റാലിയില്‍ മോദി കടന്നാക്രമിച്ചു. "പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്ന നമ്മുടെ സർക്കാറിൻെറ തീരുമാനങ്ങൾക്ക് സാമുദായിക നിറം നൽകുന്നവരുടെ യഥാർത്ഥ മുഖം രാജ്യം കണ്ടു. രാഷ്ട്രം നിശബ്ദമായി എല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, പക്ഷേ അത് എല്ലാം മനസ്സിലാക്കുന്നുണ്ട്"- മോദി പറഞ്ഞു.

പൗരത്വ നിയമം സംബന്ധിച്ച് പ്രതിപക്ഷം ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി പടര്‍ത്തുകയാണ്. ഇങ്ങനെ ഭയപ്പെടുത്തുന്നവര്‍ പാകിസ്താനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന പീഡനം കാണാന്‍ തയ്യാറാകുന്നില്ലെന്നും മോദി പറഞ്ഞു. ശുചിത്വ തൊഴിലാളികളുടെ തസ്തികയിലേക്ക് അമുസ്ലീങ്ങളെ മാത്രം ക്ഷണിച്ചുകൊണ്ട് പാകിസ്താന്‍ സൈന്യം പരസ്യമിറക്കിയെന്നും മോദി ആരോപിച്ചു.

Next Story
Read More >>