യുദ്ധത്തെ പിന്തുണയ്ക്കുന്നവർ എങ്ങനെ സമാധാനം ഉയർത്തിപ്പിടിക്കും; പ്രിയങ്ക ചോപ്രയുടെ യു.എൻ അമ്പാസിഡർ പദവി നീക്കണമെന്ന് പാക്

അതിവേഗം അവരെ ഗുഡ്‌വിൽ അമ്പാസിഡർ സ്ഥാനത്തുനിന്നും മാറ്റിയില്ലെങ്കിൽ ആഗോളതലത്തിൽ ഉയർത്തി പിടിക്കുന്ന സമാധാനത്തിന്റെ ആശയം പരിഹാസമായി മാറുമെന്നും കത്തിൽ ആരോപിക്കുന്നു.

യുദ്ധത്തെ പിന്തുണയ്ക്കുന്നവർ എങ്ങനെ സമാധാനം ഉയർത്തിപ്പിടിക്കും; പ്രിയങ്ക ചോപ്രയുടെ യു.എൻ അമ്പാസിഡർ പദവി നീക്കണമെന്ന് പാക്

ലാഹോർ:യുണിസെഫിന്റെ അമ്പാസിഡർ പദവിയിൽ നിന്നും നടി പ്രിയങ്ക ചോപ്രയെ മാറ്റണമെന്ന് പാകിസ്താൻ. കശ്മിർ വിഷയത്തിൽ സ്വീകരിച്ച നിലപാടാണ് നടിക്കെതിരെ നീങ്ങാൻ പാകിസ്താനെ പ്രേരിപ്പിച്ചത്. യുഎൻ സമാധാനത്തിന്റെ ഗുഡ്‌വിൽ അമ്പാസിഡറായ പ്രിയങ്കാ ചോപ്രയെ ഈ സ്ഥാനത്തുനിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പാകിസ്താൻ മനുഷ്യാവകാശ മന്ത്രി ശിരീൻ മസാരി യുണിസെഫ് അധികൃതർക്ക് കത്തയച്ചു.

യുഎന്നിന്റെ സമാധാന ഗുഡ്‌വിൽ അമ്പാസിഡറായ പ്രിയങ്കാ ചോപ്ര കശ്മിർ വിഷയത്തിൽ കേന്ദ്രത്തെ പിന്തുണച്ചിരുന്നു. എന്നാൽ പ്രിയങ്കയുടെ പ്രതികരണം യുദ്ധത്തെ, പ്രത്യേകിച്ച് ആണവയുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും യു.എൻ ഉയർത്തിക്കൊണ്ടുവന്ന നിലപാടുകളെയും വിശ്വാസ്യതയേയും ദുർബലപ്പെടുത്തുന്നതാണെന്നും കത്തിൽ പരാമർശിക്കുന്നു.അതിവേഗം അവരെ ഗുഡ്‌വിൽ അമ്പാസിഡർ സ്ഥാനത്തുനിന്നും മാറ്റിയില്ലെങ്കിൽ ആഗോളതലത്തിൽ ഉയർത്തി പിടിക്കുന്ന സമാധാനത്തിന്റെ ആശയം പരിഹാസമായി മാറുമെന്നും കത്തിൽ ആരോപിക്കുന്നു.

ജമ്മു കശ്മിരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നരേന്ദ്രമോദി സർക്കാരിന്റെ തീരുമാനത്തെ ശിരീൻ രൂക്ഷമായി വിമർശിച്ചിരുന്നു. കശ്മിരി മുസ്ലിംകളുടെ അവകാശത്തെയാണ് മോദി സർക്കാർ ഇല്ലാതാക്കിയതെന്നും വടക്കു കിഴക്കൻ സംസ്ഥാനമായ അസമിൽ മോദി സർക്കാർ ലക്ഷക്കണക്കിനു വരുന്ന മുസ്ലിംകളുടെ പൗരത്വം നിഷേധിക്കുകയാണെന്നും ഇവർ ആരോപിച്ചിരുന്നു. ഇന്ത്യൻ സുരക്ഷാ സേന കശ്മിരിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ പെല്ലറ്റ് ഉപയോഗം ശക്തമാക്കിയിട്ടുണ്ടെന്നും ശിരീൻ പറഞ്ഞിരുന്നു.


Next Story
Read More >>