ഗായത്രി ശ്രീകൃഷ്ണൻ അന്തരിച്ചു.

പ്രശസ്ത പുല്ലാങ്കുഴൽ സംഗീതഞ്ജനായ ജി. എസ് രാജൻ മകനാണ്

ഗായത്രി ശ്രീകൃഷ്ണൻ അന്തരിച്ചു.

ന്യൂഡൽഹി : ഗായത്രി ശ്രീകൃഷ്ണൻ അന്തരിച്ചു. 1956-ല്‍ പുറത്തിറങ്ങിയ ' രാരിച്ചന്‍ എന്ന പൗരന്‍ ' എന്ന ചിത്രത്തിലെ 'തെക്കുന്നു നമ്മളൊരു ചക്കൊന്നു വാങ്ങി....' എന്ന ഗാനം ആദ്യമായി ചിത്രത്തില്‍ പാടി. പക്ഷേ ശാന്താ പി. നായരുമായി ചേര്‍ന്നു പാടിയ അതേ ചിത്രത്തിലെ 'നാഴൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം' എന്ന ഗാനമാണ് കൂടുതല്‍ ജനശ്രദ്ധ പിടിച്ചുപറ്റിയത്.

1934-ല്‍ കൊച്ചിയില്‍ പള്ളുരുത്തിയില്‍ ജനിച്ചു. സംഗീതവും വിദ്യാഭ്യാസവും ഒരുമിച്ചു കൊണ്ടു പോയി. ഇന്റര്‍മീഡിയറ്റുവരെ പഠിച്ചു. കോഴിക്കോട് റേഡിയോ സ്റ്റേഷനില്‍ സ്ഥിരം ഗായികയായി.

കോഴിക്കോട് നിലയത്തില്‍ തന്നെയുണ്ടായിരുന്ന പുല്ലാങ്കുഴല്‍ വിദ്വാന്‍ ശ്രീകൃഷ്ണനെ വിവാഹം കഴിച്ചു. മക്കള്‍: പ്രശസ്ത പുല്ലാങ്കുഴൽ സംഗീതഞ്ജനായ ജി. എസ് രാജൻ. സുജാത. മരുമകൾ: അഞ്ചനാ രാജൻ നർത്തകിയും മാധ്യമ പ്രവർത്തകയുമാണ്.

Read More >>