പ്രതികളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

വിഷയത്തില്‍ തെലങ്കാന പൊലീസ് വേണ്ടവിധം ജാഗ്രത പുലര്‍ത്തിയില്ലെന്ന് കമ്മീഷന്‍ പറഞ്ഞു

പ്രതികളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഹൈദരാബാദ്: ഹൈദരാബാദില്‍ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ തെലങ്കാന പൊലീസ് വേണ്ടവിധം ജാഗ്രത പുലര്‍ത്തിയില്ലെന്ന് കമ്മീഷന്‍ പറഞ്ഞു.

സംഘം ഉടന്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കും. വെബ്‌സൈറ്റിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നാല് പ്രതികളെയാണ് പൊലീസ് വെടിവെച്ചു കൊന്നത്. തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചതാണ് നടപടിക്ക് കാരണമെന്നാണ് പൊലീസ് ഭാഷ്യം.

നാരായണപുരം സ്വദേശികളായ ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനര്‍മാരായ ശിവ, നവീന്‍, ചന്ന കേശവലു എന്നിവരാണ് വെടിയേറ്റു മരിച്ചത്. കേസില്‍ നീതി ലഭിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം പ്രതികരിച്ചത്. ഇന്ന് പുലര്‍ച്ചെ കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനും തെളിവെടുപ്പിനുമായാണ് പൊലീസ് സംഘം പ്രതികളെ ഹൈദരാബാദ് - ബംഗളുരു ദേശീയ പാതയിലെ ടോള്‍ ഗേറ്റിന് സമീപം എത്തിച്ചത്.

രണ്ട് പ്രതികള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും അതിനിടെയാണ് വെടിവെപ്പുണ്ടായതെന്നുമാണ് പൊലീസ് പറയുന്നത്. ഇക്കാര്യത്തില്‍ പൊലിസിന്റെയോ സര്‍ക്കാറിന്റെയോ ഔദ്യോഗിക വിശദീകരണം ഇനിയും ഉണ്ടായിട്ടില്ല.NHRC has asked its DG (Investigation) to immediately send a team for a fact finding on the spot investigation into the matter. The team of the Investigation Division of the Commission headed by an SSP, is expected to leave immediately and submit their report, at the earliest. https://t.co/s23llzMOE1

— ANI (@ANI) December 6, 2019 ">

Read More >>