1984 ലും അടല്ജിയുടെ സമയത്തും തോറ്റപ്പോള്‍ ഞങ്ങള്‍ വോട്ടിംങ് മെഷീനെ കുറ്റം പറഞ്ഞോ; ട്രോളില്‍ കുളിച്ചു മോദി

തെരഞ്ഞെടുപ്പ് വേളയില്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.

1984 ലും അടല്ജിയുടെ സമയത്തും തോറ്റപ്പോള്‍ ഞങ്ങള്‍ വോട്ടിംങ് മെഷീനെ കുറ്റം പറഞ്ഞോ; ട്രോളില്‍ കുളിച്ചു മോദി

തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അബദ്ധ പ്രസ്താവനകള്‍ തുടരുന്നു. ബംഗാളിലെ തെരഞ്ഞെടുപ്പു പ്രചാരണ വേളയിലാണ് മോദിയുടെ പുതിയ പ്രസ്താവന.

'ഞങ്ങള്‍ 1984 - ഇല്‍ തെരഞ്ഞെടുപ്പ് തോറ്റു. അടല്ജിയുടെ സമയത്തും തോറ്റു. പക്ഷെ ഞങ്ങള്‍ വോട്ടു മെഷീനെ കുറ്റം പറഞ്ഞോ? എന്നായിരുന്നു മോദിയുടെ പ്രതികരണം. ഇതോടെ സമൂഹമാദ്ധ്യമങ്ങളില്‍ പ്രധാനമന്ത്രിയെ ട്രോളിയുള്ള പോസ്റ്റുകള്‍ വന്നു തുടങ്ങി.


തെരഞ്ഞെടുപ്പ് വേളയില്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. പ്രധാനമന്ത്രിയുടെ മേഘ തിയറി സമൂഹമാദ്ധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. ട്രോളര്‍മാര്‍ നീണ്ട ഇടവേളക്കു ശേഷം നല്ലൊരു ഇരയെ കിട്ടിയ പോലെ ആര്‍മാദിക്കുകയായിരുന്നു.

അതൊന്നു കെട്ടടങ്ങി തുടങ്ങിയപ്പോള്‍ 1987-88 കാലഘട്ടത്തില്‍ ഡിജിറ്റല്‍ കേമറ ഉപയോഗിച്ചുവെന്ന മോദിയുടെ പ്രസ്താവനയും ട്രോളര്‍മാര്‍ക്ക് വിരുന്നായി. പ്രധാനമന്ത്രിയെ ന്യായീകരിച്ച ബി.ജെ.പി നേതാക്കളെയും ട്രോളര്‍മാര്‍ വെറുതെ വിട്ടില്ല. ഇതിനു പിന്നാലെയാണ് 1984ലെ വോട്ടിംങ് മെഷ്യന്‍ പരാമര്‍ശം.

Read More >>