കോൺ​ഗ്രസിൽ രാജി തുടരുന്നു; മുംബൈ പിസിസി അദ്ധ്യക്ഷൻ മിലിന്ദ്‌ ദിയോറ രാജിവെച്ചു

രാഹുല്‍ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് രാജിക്കാര്യം തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു

കോൺ​ഗ്രസിൽ രാജി തുടരുന്നു; മുംബൈ പിസിസി അദ്ധ്യക്ഷൻ മിലിന്ദ്‌ ദിയോറ രാജിവെച്ചു

രാഹുൽ ​ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസില്‍ രാജി തുടരുന്നു. മുംബൈ കോൺ​ഗ്രസ് അദ്ധ്യക്ഷന്‍ മിലിന്ദ്‌ ദിയോറ രാജിവെച്ചു. രാഹുല്‍ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് രാജിക്കാര്യം തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ഇന്ന് നേരിടുന്ന പ്രതിസന്ധി ഘട്ടത്തില്‍ നിന്ന് കരകയറണം. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് വരെ സംസ്ഥാനത്ത് പാര്‍ട്ടിയെ മൂന്ന് മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്ന് നയിക്കണമെന്ന്‌ അദ്ദേഹം നിര്‍ദ്ദേശിച്ചു. ബി.ജെ.പിക്കും ആര്‍.എസ്.എസിനും പുറമേ പ്രകാശ് അംബേദ്കറുടെ വഞ്ചിത് അഘാടിയും കോണ്‍ഗ്രസിന് വന്‍ ഭീഷണിയുയര്‍ത്തിയിരുന്നു.ഈ

സാഹര്യത്തിലാണ് മുതിര്‍ന്ന നേതാക്കളുടെ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.

രാഷ്ട്രീയമായ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത്‌ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തോടെയാണ്. ഈയൊരു അവസരത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചക്ക് ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More >>