കുറച്ച് ഉള്ളി ബാക്കിയുണ്ട്, എടുക്കട്ടെ- ബംഗ്ലാദേശിനോട് കേന്ദ്രസർക്കാർ !

വിലക്കൂടുതലും രുചി വ്യത്യാസവും കാരണം ഇറക്കുമതി ചെയ്ത ഉള്ളി വാങ്ങുന്നതിൽ നിന്നും സംസ്ഥാനങ്ങൾ പിന്മാറിയതോടെയാണ് ബംഗ്ലാദേശിനെ സമീപിച്ചത്

കുറച്ച് ഉള്ളി ബാക്കിയുണ്ട്, എടുക്കട്ടെ- ബംഗ്ലാദേശിനോട് കേന്ദ്രസർക്കാർ !

ന്യൂഡൽഹി: ഇന്ത്യ ഇറക്കുമതി ചെയ്ത ഉള്ളി വാങ്ങാന്‍ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ട് കേന്ദ്രം .വിലക്കൂടുതലും രുചി വ്യത്യാസവും കാരണം ഇറക്കുമതി ചെയ്ത ഉള്ളി വാങ്ങുന്നതിൽ നിന്നും സംസ്ഥാനങ്ങൾ പിന്മാറിയതോടെയാണ് ഈ ആവശ്യവുമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ബംഗ്ലാദേശിനെ സമീപിച്ചിരിക്കുന്നത്.

വില വൻതോതിൽ കുതിച്ചുയർന്ന സാഹചര്യത്തില്‍ ആഭ്യന്തര ഉപയോഗത്തിനായി സംസ്ഥാനങ്ങളുടെ ആവശ്യം കൂടി പരിഗണിച്ചാണ് കേന്ദ്രം ഉള്ളി ഇറക്കുമതി ചെയ്തത്. എന്നാൽ വിലക്കൂടുതലും രൂപി വ്യത്യാസവുമുള്ളതിനാൽ ഭൂരിപക്ഷം സംസ്ഥാനങ്ങളും ചരക്കിനായുള്ള ആവശ്യം പിൻവലിച്ചു.

മൊത്തം 36,000 മെട്രിക് ടൺ കരാറിൽ നിന്ന് ജനുവരി 12 വരെ 18,000 മെട്രിക് ടൺ (എംടി) ഉള്ളിയാണ് ഇന്ത്യയിൽ എത്തിയത്.വന്ന ഉള്ളിയിൽ, സംസ്ഥാന സർക്കാരുകൾ 3,000 മെട്രിക് ടൺ മാത്രമാണ് സംഭരിച്ചിട്ടുള്ളത്, ബാക്കി സ്റ്റോക്ക് മുംബൈ ജെഎൻപിടി തുറമുഖത്ത് കെട്ടിക്കിടക്കുകയാണ്.

മഹാരാഷ്ട്ര, അസം, ഹരിയാന, കർണാടക, ഒഡിഷ സംസ്ഥാനങ്ങൾ യഥാക്രമം 10000മെട്രിക്,3000 മെട്രിക്, 3480 മെട്രിക്, 250 മെട്രിക്, 100 മെട്രിക് എന്നിങ്ങനെ ഉള്ളിവേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വില കൂടുതലും രുചിവ്യത്യാസവും കാണിച്ച് ഇവർ പിന്മാറി.

പെട്ടന്ന് കേടായി പോകുന്നതിനാലാണ് ഉള്ളി വാങ്ങണമെന്ന ആവശ്യവുമായി ഇന്ത്യ അയല്‍ രാജ്യമായ ബംഗ്ലാദേശിനെ സമീപിച്ചത്. എന്നാൽ നേപ്പാൾ വഴി ചൈനയിൽനിന്ന് ഉള്ളി ഇറക്കുമതിക്ക് ധാരണയായിട്ടുണ്ടെന്നും ഇന്ത്യയിൽനിന്നുള്ള ഉള്ളി വാങ്ങണമെങ്കിൽ എന്തെങ്കിലും ആനുകൂല്യങ്ങൾ ലഭിക്കണമെന്നുമാണ് ബംഗ്ലാദേശിന്റെ നിലപാട്.

600-700 ഡോളർ മെട്രികിന് നൽകിയാണ് ഇന്ത്യ ഉള്ളി ഇറക്കുമതി ചെയ്തത് ഇപ്പോൾ ബംഗ്ലാദേശിന് 550- 580 ഡോളറിന് ഒരു മെട്രിക് ടൺ ഉള്ളി നൽകാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

Next Story
Read More >>