''അസമില്‍ അക്രമങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുന്ന സഹോദരി സഹോദരന്മാരെ അഭിനന്ദിക്കുന്നു'': പ്രധാനമന്ത്രി

ജാര്‍ഖണ്ഡിലെ ഡുംകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതുനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറ്ഞ്ഞത്

ഡുംക: പൗരത്വ നിയമ ഭേദഗതിക്കെതിരെ അസമില്‍ സമാധാനപരമായി പ്രതിഷേധം നടത്തുന്നവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'അസമില്‍ അക്രമങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുന്ന സഹോദരി സഹോദരന്മാരെ അഭിനന്ദിക്കുന്നു. അവര്‍ സമാധാനപരമായ രീതിയില്‍ അഭിപ്രായങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

' ജാര്‍ഖണ്ഡിലെ ഡുംകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതുനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറ്ഞ്ഞത്. കോണ്‍ഗ്രസും അവരുടെ അനുയായികളും തീപടര്‍ത്തുകയാണ്. അക്രമം പ്രചരിപ്പിക്കുന്നവരെ വളരെ വേഗം തിരിച്ചറിയാന്‍ സാധിക്കുമെന്ന് പറഞ്ഞ് പ്രധാനമന്ത്രി കോണ്‍ഗ്രസിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. 370ാം വകുപ്പ് റദ്ദാക്കിയപ്പോഴും അയോധ്യ കേസില്‍ സുപ്രീം കോടതി വിധി വന്നപ്പോഴും പാക്കിസ്ഥാന്‍ എന്തു ചെയ്‌തോ അതു തന്നെ ചെയ്ത പാര്‍ട്ടിയാണ് ഇപ്പോള്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read More >>