'രജനികാന്ത്​ രാഷ്​ട്രീയക്കാരനല്ല, നടനാണ്​; പെരിയാറിനെ കുറിച്ച്​ പറയു​മ്പോൾ ചിന്തിച്ച ശേഷം പറയണം' :എം.കെ സ്​റ്റാലിൻ

ഈ മാസം 14ന്​ തമിഴ്​ മാസികയായ തുഗ്ലക്കിൻെറ 50ാം വാർഷികാഘോഷ ചടങ്ങിലാണ്​ രജനികാന്ത്​ പെരിയാറിനതിരെ പ്രസ്​താവന നടത്തിയത്

പെരിയാർ ഇ.വി രാമസ്വാമിയെക്കുറിച്ച് നടത്തിയ പരാമർശത്തിൽ ഉറച്ചുനിന്ന നടൻ രജനികാന്തിന്റെ പ്രസ്​താവനക്കെതിരെ ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ രംഗത്തെത്തി. എൻെറ സുഹൃത്ത്​ രജനികാന്ത്​ രാഷ്​ട്രീയക്കാരനല്ല, അദ്ദേഹം ഒരു നടനാണ്​. പെരിയാറിനെ പോലുള്ളവരെ കുറിച്ച്​ എന്തെങ്കിലും പറയു​മ്പോൾ ചിന്തിച്ച ശേഷം പറയണം.''-സ്​റ്റാലിൻ പറഞ്ഞു.

ഈ മാസം 14ന്​ തമിഴ്​ മാസികയായ തുഗ്ലക്കിൻെറ 50ാം വാർഷികാഘോഷ ചടങ്ങിലാണ്​ രജനികാന്ത്​ പെരിയാറിനതിരെ പ്രസ്​താവന നടത്തിയത്​. അന്ധവിശ്വാസങ്ങൾക്കെതിരായി നടന്ന പോരാട്ടങ്ങളുടെ ഭാഗമായി 1971ൽ സേലത്ത്​ ശ്രീരാമ​​ന്റെയും സീതയുടെയും നഗ്നചിത്രങ്ങളുമായി പെരിയാർ റാലി നടത്തിയെന്നായിരുന്നു രജനികാന്തിൻെറ പരാമർശം.

ഈ പ്രസ്താവനയ്‌ക്കെതിരെ തമിഴ്നാട്ടിൽ ശക്തമായ പ്രതിഷേധം ഉരിയർന്നിരുന്നു. പരാമർശം വിവാദമായ സാഹചര്യത്തിൽ മാപ്പു പറയില്ലെന്ന നിലപാടുമായാണ് രജനികാന്ത് രംഗത്തെത്തിയിരുന്നത്.ഇത് സ്റ്റാലിനെ ചൊടിപ്പിച്ചതിന്റെ ഭാഗമായാണ് രജനിയ്ക്കെതിരെ പ്രസ്താവന നടത്തിയത്.

Next Story
Read More >>