മതം തെളിയിച്ച് ക്ഷേത്രത്തിൽ കയറുന്നതിലും നല്ലത് മരണം: മമതാ ബാനർജി

മതാടിസ്ഥാനത്തിൽ ജനത്തെ ഭിന്നിപ്പിക്കുന്നതിൽ താൻ വിശ്വസിക്കുന്നില്ല

മതം തെളിയിച്ച് ക്ഷേത്രത്തിൽ കയറുന്നതിലും നല്ലത് മരണം: മമതാ ബാനർജി

കൊൽക്കത്ത: ക്ഷേത്രത്തിൽ പ്രവേശിക്കും മുമ്പ് മതം തെളിയിക്കേണ്ടി വരുന്നതിനേക്കാൾ ഭേദം മരിക്കുന്നതാണെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി. മതപരമായ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ തൃണമൂൽ കോൺഗ്രസ് സർക്കാറിനെയും മുൻ സർക്കാറിനെയും താരതമ്യം ചെയ്യാനും മമത ബി.ജെ.പിയെ വെല്ലുവിളിച്ചു. കൊൽക്കത്തയിൽ മ്യൂസിയം ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.

മുൻ സർക്കാറുകളേക്കാൾ കൂടുതൽ ദുർഗാ പൂജകൾ തൃണമൂൽ സർക്കാർ ഇത്തവണ നടത്തുമെന്നും അവർ പറഞ്ഞു. ഞാനൊരു ഹിന്ദുവാണ്. പക്ഷേ, മറ്റുള്ളവരുടെ വിശ്വാസത്തെയും മതത്തെയും ബഹുമാനിക്കും. മതാടിസ്ഥാനത്തിൽ ജനത്തെ ഭിന്നിപ്പിക്കുന്നതിൽ താൻ വിശ്വസിക്കുന്നില്ല. തൃണമൂൽ സർക്കാറിനെ ദ്രോഹിക്കുന്ന നടപടി ബി.ജെ.പി തുടരുകയാണെന്നും മമതാ ബാനർജി വ്യക്തമാക്കി.

നേരത്തെ ദുർഗാ പൂജ കമ്മിറ്റികൾക്ക് ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റ് നോട്ടീസ് നൽകിയതിനെതിരെ മമതാ ബാനർജിയും തൃണമൂൽ കോൺഗ്രസും രംഗത്തുവന്നിരുന്നു.

Read More >>