മഹാരാഷ്ട്രിയിൽ വകുപ്പ് വിഭജനത്തിൽ ധാരണ; ഏകനാഥ് ഷിൻഡെക്ക് നഗരവികസനം

സഖ്യത്തിൻെറ മാനദണ്ഡമനുസരിച്ച് മഹാരാഷ്ട്ര സർക്കാരിന് പരമാവധി 43 മന്ത്രിമാരെ നിയമിക്കാൻ കഴിയും. ഈ വർഷം നവംബറിൽ അസാധാരണമായ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിലാണ് സഖ്യത്തിന് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞത്.

മഹാരാഷ്ട്രിയിൽ വകുപ്പ് വിഭജനത്തിൽ ധാരണ;  ഏകനാഥ് ഷിൻഡെക്ക് നഗരവികസനം

മഹാരാഷ്ട്രയില്‍ അധികാരത്തിലേറിയ മഹാവികാസ് അഗാദി സഖ്യത്തിന്റെ മന്ത്രി സഭാ വകുപ്പ് വിഭജനത്തിൽ ധാരണയായി. ശിവസേന നേതാവുമായ ഏകനാഥ് ഷിൻഡെക്ക് വീട്, നഗരവികസനം, വനം, പരിസ്ഥിതി, ജലവിതരണം, ശുചിത്വം, മണ്ണ്, ജല സംരക്ഷണം, ടൂറിസം, പൊതുമരാമത്ത്, പാർലമെന്ററി, തുടങ്ങിയ വകുപ്പുകളാണ് ലഭിക്കുക.

ശിവസേന നേതാവ് സുഭാഷ് ദേശായിക്ക് വ്യവസായം, ഖനനം, ഉന്നത, സാങ്കേതിക വിദ്യാഭ്യാസം, കായികം, യുവജനക്ഷേമം, കൃഷി, ഗതാഗതം, മറാത്തി ഭാഷ, സാംസ്കാരിക പ്രവർത്തനങ്ങൾ, ഭൂകമ്പ പുനരധിവാസം, തുറമുഖ വികസനം തുടങ്ങിയ വകുപ്പുകൾ ലഭിച്ചു.

എൻസിപിക്ക് ലഭിച്ച വകുപ്പുകൾ

എൻസിപിയുടെ ചഗൻ ഭുജ്ബലിന് ഗ്രാമവികസനം, ജലവിഭവം, ​​മേഖല വികസനം, സാമൂഹ്യനീതി, പ്രത്യേക സഹായം, സംസ്ഥാന എക്സൈസ്, നൈപുണ്യ വികസനം, സംരംഭകത്വം, ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പുകൾ ലഭിച്ചു. ജയന്ത് പാട്ടീലിന് ധനകാര്യ ആസൂത്രണം, ഭവന നിർമ്മാണം, പൊതുജനാരോഗ്യം, സഹകരണം, വിപണനം, ഭക്ഷണം, സിവിൽ സപ്ലൈസ്, ഉപഭോക്തൃ സംരക്ഷണം, തൊഴിലാളികൾ, ന്യൂനപക്ഷ വികസന വകുപ്പുകൾ എന്നിവ നൽകി.

കോൺ​ഗ്രസിന് ലഭിച്ച വകുപ്പുകൾ

കോൺഗ്രസ് നിയമസഭാംഗമായ ബാലസഹേബ് തോറാത്തിന് റവന്യൂ, ഊർജ്ജം, മെഡിക്കൽ വിദ്യാഭ്യാസം, സ്കൂൾ വിദ്യാഭ്യാസം, മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ് വകുപ്പുകൾ തുടങ്ങിയ വകുപ്പുകളാണ് ലഭിച്ചത്. മറ്റൊരു കോൺ​ഗ്രസ് മന്ത്രി നിതിൻ റാവത്തിന് പൊതുമരാമത്ത്, ഗോത്രവികസനം, സ്ത്രീ, ശിശു വികസനം, ടെക്സ്റ്റൈല്‍ ഇന്റസ്ട്രി, പിന്നോക്ക വികസം തുടങ്ങിയ വകുപ്പുകളാണ് ലഭിച്ചത്.

Next Story
Read More >>