അയോധ്യയിൽ രാമന്റെ ബന്ധുക്കളില്ലേ?; രക്തബന്ധമുള്ളവർക്കായി തെരച്ചിൽ, സംവാദം

നിലവിൽ അയോധ്യയിലുള്ള രാജ കുടുംബത്തിന് രാമനുമായി യാതൊരു ബന്ധവുമില്ല. ഇറാന് സമീപമുള്ള എവിടെനിന്നോ വന്ന ഷക്ദ്വീപീയ ബ്രാഹ്മിണൻമാരാണ് അവർ

അയോധ്യയിൽ രാമന്റെ ബന്ധുക്കളില്ലേ?; രക്തബന്ധമുള്ളവർക്കായി തെരച്ചിൽ, സംവാദം

ന്യൂഡൽഹി: ഭഗവാൻ രാമന്റെ പിന്തുടർച്ചക്കാരാരെങ്കിലും അയോധ്യയിൽ ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയാൻ ആകാംഷയുണ്ടെന്ന് സുപ്രിംകോടതി. അയോധ്യ തർക്ക ഭൂമി കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ഇക്കാര്യം അന്വേഷിച്ച് കണ്ടുപിടിക്കാമെന്ന് രാം ലല്ല വിരാജ്മാൻ അഭിഭാഷകൻ കെ. പരാശരൻ ബെഞ്ചിന് ഉറപ്പുനൽകി.

ഇതുവരെ ഏഴ് പേരാണ് രാമനുമായി അല്ലെങ്കിൽ രഘുവംശത്തിലുള്ളവരാണെന്ന് അവകാശപ്പെട്ട് മുന്നോട്ട് വന്നത്. ഇതിൽ ആറു പേർ രാജസ്ഥാനിൽ നിന്നുള്ളവരാണ്. ഇതിൽ ജെയ്പൂർ, ഉദെയ്പൂർ എന്നിവിടങ്ങളിലെ രാജകുടുംബത്തിൽ പെട്ടവരും ഒരാൾ റായ് ബറേലിയിൽ നിന്നുള്ളവരുമുണ്ട്. എന്നാൽ അയോധ്യയിൽ നിന്നുള്ള ആരും ഇക്കൂട്ടത്തില്ല.

അയോധ്യയിലെ ചരിത്രം ഇപ്പോൾ സങ്കീർണ്ണമായ അവസ്ഥയിലാണ് ഉള്ളത്. രാജ്യത്തെ രാഷ്ട്രീയവുമായി ചുറ്റിപ്പിണഞ്ഞുകിടക്കുകയാണ് അയോധ്യ. സിദ്ധാന്തങ്ങൾക്ക് ഇവിടെ ഒരു കുറവുമില്ല. രാമന്റെ ജനനവും ഗോത്രവും സംബന്ധിച്ച് നിരവധി വിശ്വാസങ്ങളും കഥകലും അയോധ്യയിൽ പറഞ്ഞുകേൾക്കുന്നുണ്ട്.

രാമൻ അച്യുത് ഗോത്രത്തിലുള്ളതാണെന്നും ആ ഗോത്രത്തിലെ ക്ഷത്രിയ സന്യാസിയെ രാമന്റെ പിൻമുറക്കാരനായി കണക്കാക്കുമെന്നുമാണ് രാമാനന്ദ് സംമ്പ്രദായ (രാമന്റെ മക്കളുടെ പിൻമുറക്കാരായി കണക്കക്കാക്കപ്പെടുന്ന വിഭാഗം) ആചാര്യൻ ജഗത്ഗുരു രാം ദിനേശാചാര്യജി മഹാരാജ് പറയുന്നത്.

ഇക്ഷ്‌വാകു വംശത്തിലെ അവസാന രാജാവാണ് സുമിത്ര എന്നാണ് പുരാണ ഗ്രന്ഥമായ ഭാഗവതത്തിൽ പറയുന്നത്. കലിയുഗത്തിൽ രാമന്റെ കാലം അവസാനിച്ചതായി പുരാണം വ്യക്തമാക്കുന്നു. ഇപ്പോൾ രാമനെ സന്ത് സമാജവുമായി ബന്ധിപ്പിക്കുന്നത് അച്യുത് ഗോത്രമാണ്, അത് രാമന്റെ ഗോത്രമാണെന്ന് ദിനേശാചാര്യജി പറയുന്നു.

'ശാസ്ത്രീയ മാർഗത്തിലൂടെ രാമന്റെ പിൻമുറക്കാരാണെന്ന് തെളിയിക്കാൻ ആർക്കും സാധിക്കില്ല. ഞങ്ങളുടെ പുരാണം മാത്രമാണ് ആശ്രയം. പുരാണത്തിൽ രാമൻ അച്യുത് ഗോത്രമാണെന്ന് വ്യക്തമാക്കുന്നുണ്ട്.'-ദിനേശാചാര്യജി പറഞ്ഞു.

അയോദ്ധ്യയിലെ ജൈന സംസ്‌കാരം: പരിണാമവും വികസനവും എന്ന തന്റെ പുസ്തകത്തിൽ അയോദ്ധ്യ നിവാസിയായ ഡോ. രാമണന്ദ് ശുക്ല എന്ന ചരിത്രകാരൻ ഈ വംശത്തെക്കുറിച്ചും അത് എങ്ങനെ നഷ്ടപ്പെട്ടുവെന്നും പരാമർശിക്കുന്നു.

ഒരേസമയം, സാകെത്, പ്രതാംപുരി, ഇക്ഷ്‌വാകുഭൂമി, അവഥ്പുരി എന്നീ പേരുകളിൽ അറിയപ്പെടുന്ന അയോധ്യ വൈവസത് മനു സ്ഥാപിച്ചതാണെന്ന് അദ്ദേഹം പറുയന്നു. ഇക്ഷ്‌വാകുവിന്റെ മൂത്തമകനാണ് മനു. ഈ വംശത്തിലെ ആറാമത്തെ രാജാവാണ് പ്രിത്. അദ്ദേഹത്തിന്റെ പേരിലാണ് ഈ ഗ്രഹത്തെ ഞങ്ങൾ പൃഥ്വി എന്ന് വിളിക്കുന്നത്. അദ്ദേഹത്തിന്റെ കൊച്ചുമകനായ ശ്രവാസ്തയാണ് ശ്രവാസ്തി സ്ഥാപിച്ചത്. ഈ വംശത്തിലെ മറ്റൊരു രാജാവാണ് ഭഗീരഥ്. അദ്ദേഹമാണ് ഗംഗാ നദിയെ ഭൂമിയിലേക്ക് കൊണ്ട് വന്നത്. പിന്നീട് ഉണ്ടായത് രാജാവ് രഘുവായിരുന്നു. അദ്ദേഹത്തിന്റെ പേരിലാണ് രാമ വംശത്തെ രഘുവംശം എന്ന് വിളിക്കുന്നത്. അദ്ദേഹത്തിന്റ മകൻ അജന്റെ മകൻ ദശരദൻ ഒരു രാജാവായിരുന്നു. ദശരദ രാജാവിന്റെ മകനാണ് രാമൻ എന്നും ശുക്ല പറയുന്നു.

ഇക്ഷ്‌വാകു വംശത്തിലെ മറ്റൊരു പ്രധാനപ്പെട്ട വ്യക്തിയാണ് രാവാജ് ബ്രിഹദ്ബല. മഹാഭാരത യുദ്ധത്തിൽ കൗരവപക്ഷത്തു നിന്ന് യുദ്ധം ചെയ്തിരുന്നു. ഇതിൽ അവസാനത്തെ പേര് സുമിത്രയുടേതാണ്. അദ്ദേഹമാണ് മഹാപദ്മ നന്ദയെ പരാജയപ്പെടുത്തിയത്. അതിന് ശേഷം അയോധ്യയിൽ ഇക്ഷ്‌വാകു വംശത്തിൽ ഒരു രാജാവ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.

ബിസി നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചാണക്യ, ചന്ദ്രഗുപ്ത മൗര്യ എന്നിവരുടെ സമകാലികനായിരുന്നു മഹാപദ്മ നന്ദ. അതിനുശേഷം അയോദ്ധ്യ മഗധിന്റെ ഭാഗമായി. തുടർന്ന് നന്ദയുടേയും മൗര്യയുയുടേയും. ജനങ്ങളുടെ വിശ്വാസമനുസരിച്ച്, സുമിത്ര അയോദ്ധ്യയിൽ നിന്ന് പുറത്തുപോകാൻ നിർബന്ധിതനായ ശേഷം അദ്ദേഹം ബീഹാറിലെ റോഹ്താസിലേക്ക് പോയി. അതിനുശേഷം അദ്ദേഹത്തിന്റെ പിന്തുടർച്ച നഷ്ടപ്പെട്ടുവെന്നും ശുക്ല പറയുന്നു.

നിലവിൽ അയോധ്യയിലുള്ള രാജ കുടുംബത്തിന് രാമനുമായി യാതൊരു ബന്ധവുമില്ല. ഇറാന് സമീപമുള്ള എവിടെനിന്നോ വന്ന ഷക്ദ്വീപീയ ബ്രാഹ്മിണൻമാരാണ് അവർ. രാമായണ കാലഘട്ടത്തിൽ രാജകുടുംബത്തിലെ ഒരംഗത്തിന് കുഷ്ഠരോഗം വന്നതിനെത്തുടർന്ന് ഇറാന് സമീപമുള്ള ഷക്ദ്വീപിൽ നിന്ന് മൂന്ന് പേരെ ചികിത്സയ്ക്കായി അയോധ്യയിലേക്ക് കൊണ്ടുവന്നുവെന്നാണ് വിശ്വാസം. ഏകദേശം 250 വർഷങ്ങൾക്കുമുമ്പ് നവാബ് സാദത്ത് അലി ഖാന്റെ കാലഘട്ടത്തിൽ അവർക്ക് അയോധ്യ സമ്മാനമായി നൽകിയെന്നും വിശ്വാസികൾ പറയുന്നു.

നിലവിലെ അയോധ്യയിലെ രാജാവ് യദിന്ദ്ര മോഹൻ മിസ്ര തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുള്ളതാണ്. തങ്ങളുടെ ചരിത്രത്തിന് 250-300 വർഷത്തെ പഴക്കമേയുള്ളൂവെന്നും ആയിരം വർഷം പഴക്കമുള്ള മഹാകാവ്യുമായി തങ്ങൾ ബന്ധമില്ലെന്നും അദ്ദേഹം പറയുന്നു. രാജമജന്മഭൂമിയിൽ നിന്ന് കിലോമീറ്റർ അകലെയുള്ള രാജ്ഭവനിലാണ് മിസ്ര ഇപ്പോൾ കഴിയുന്നത്.

രാമന്റെ പിൻതുടർച്ചക്കാരെ കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യകതയെന്താണെന്നാണ് തനിക്ക് മനസ്സിലാകാത്തതെന്ന് അദ്ദേഹം പറയുന്നു. ബിസി 5114 നൂറ്റാണ്ടിലാണ് രാമൻ ജീവിച്ചിരുന്നത് എന്നാണ് അവകാശപ്പെടുന്നത്. ഇപ്പോൾ ഏകദേശം 7,000 വർഷത്തിലധികം കഴിഞ്ഞിരിക്കുന്നു. ഈ സമയത്ത് എങ്ങനെ അദ്ദേഹത്തിന്റെ പിൻമുറക്കാരെ കണ്ടെത്താനാകുമെന്നും അദ്ദേഹം ചോദിക്കുന്നു.

സുപ്രിം കോടതിയുടെ ചോദ്യം ഒരു അർത്ഥമുള്ളതോ അവസാനമുള്ളതോ അല്ലെന്ന് തർക്കഭൂമിക്ക് സമീപം കട നടത്തുന്ന ഘനശ്യാം പറയുന്നു. ഇനി എല്ലാവരും തങ്ങൾ രാമന്റെ വംശത്തിൽപെട്ടവരാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തും. മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റുക മാത്രമായിരിക്കും ഇത്തരക്കാരുടെ ലക്ഷ്യം. ഇത് രാമനെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രീയ അടിത്തറ ഇല്ലാതിരുന്ന കാലത്താണ് രാമായണത്തിന്റെ കഥകൾ. അങ്ങനെയാണെങ്കിൽ, ലോകമെമ്പാടുമുള്ള ആളുകൾ രാമായണ കഥാപാത്രങ്ങളുടെ പിൻഗാമികളാകാൻ സാദ്ധ്യതയുണ്ടോയെന്ന് അഭിഭാഷകനായ അങ്കിത് തിവാരി ചോദിച്ചു.

അതേസമയം, ആരാണ് രാമന്റെ രക്തബന്ധത്തിൽ പെടുന്നത് എന്നതല്ല,ആരാണ് അദ്ദേഹത്തെ വിശ്വസിക്കുന്നത് എന്നതാണ് പ്രധാനം. രാമന്റെ യഥാർത്ഥ അനുയായികളാണ് അവന്റെ യഥാർത്ഥ പിൻതുടർച്ചക്കാർ എന്ന് പുരോഹിതനായ സിയ കിഷോരി ശരൺ പറഞ്ഞു.

ഓരോ വ്യക്തിയും രാമന്റെ രക്തബന്ധമുള്ളവരാണെന്ന് അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് വേണ്ടി രൂപീകരിച്ച റാം ജന്മഭൂമി ന്യാസ് ട്രസ്റ്റിന്റെ മേധാവി മഹാന്ദ് നൃത്യ ഗോപാൽ ദാസ് പറഞ്ഞു. ഇനി രാമനുമായി നേരിട്ട് രക്തബന്ധമുള്ള ഒരാളെയാണ് അന്വേഷിക്കുന്നതെങ്കിൽ കൈസർഗഞ്ചിലെ ബി.ജെ.പി എം.പി ബ്രിജ്ഭൂഷൻ ശരൺ സിങ്ങിന്റെ അടുത്തേക്ക് പൊയ്‌ക്കൊള്ളൂവെന്നും അദ്ദേഹമാണ് രാജമന്റെ പിൻമുറക്കാരനെന്നും മഹാന്ദ് നൃത്യ ഗോപാൽ ദാസ് പറഞ്ഞു.

ബാബറി മസ്ജിദ് പൊളിച്ച കേസിലെ പ്രതികളിൽ ഒരാളാണ് റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ്ഭൂഷൻ സിങ്. 2014ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്.

Next Story
Read More >>